Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഷാഫി ആട്ടിൻതോലിട്ട ചെന്നായ’; ചിത്രം മാറ്റി പോസ്റ്റ് പുതുക്കി അമൽ ഉണ്ണിത്താൻ

text_fields
bookmark_border
‘ഷാഫി ആട്ടിൻതോലിട്ട ചെന്നായ’; ചിത്രം മാറ്റി പോസ്റ്റ് പുതുക്കി അമൽ ഉണ്ണിത്താൻ
cancel

തിരുവനന്തപുരം: വടകര എം.പിയും കോൺഗ്രസ് യുവ നേതാവുമായ ഷാഫി പറമ്പിലിനെതിരെയിട്ട പോസ്റ്റ് പിൻവലിച്ചെങ്കിലും പിന്നീട് പടം ഒഴിവാക്കി പോസ്റ്റ് പുതുക്കി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ. ഷാഫിക്കെതിരെ രൂക്ഷ വിമർശനമായിരുന്നു അമൽ ഉന്നയിച്ചിരുന്നത്.

‘ബാഹുബലി’ സിനിമയിലെ രംഗത്തിൽ ഷാഫി പറമ്പിലിന്റെ മുഖം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചേർത്ത്, പിന്നിൽനിന്ന് കുത്തുന്നതായി ചിത്രീകരിച്ച ദൃശ്യം പങ്കുവെച്ചായിരുന്നു അമൽ ആദ്യം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. പിന്നീട് ഇത് പിൻവലിക്കുകയും ചിത്രം ഒഴിവാക്കി വീണ്ടും പോസ്റ്റുകയായിരുന്നു.

കേട്ടതും കേൾക്കാത്തതുമായ പല കഥകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയത്തിൽ കൂടെനിന്നവരുടെ യഥാർത്ഥ മുഖം തിരിച്ചറിയാനാണ് പ്രയാസമെന്നും അമൽ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ‘ആട്ടിൻതോലിട്ട ചെന്നായ’ എന്ന പ്രയോഗത്തെ മുൻനിർത്തി ഒപ്പം നിന്നവരുടെ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തു. ഇനിയും എത്ര കഥകൾ പുറത്തുവരാനുണ്ടെന്നും കാലം പല ചോദ്യങ്ങൾക്കും ഉത്തരം നൽകട്ടെയെന്നും വ്യക്തമാക്കിയ അമൽ, സത്യങ്ങൾ ഇനിയും മറഞ്ഞിരിക്കരുതെന്നും ആവശ്യപ്പെട്ടു. മുൻപ് രാജ്മോഹൻ ഉണ്ണിത്താൻ ഉയർത്തിയ ‘ഡയറി’ പരാമർശം ചൂണ്ടിക്കാട്ടി ഡയറി തുറക്കാനും പോസ്റ്റിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നേതാക്കളുടെ പരസ്യ പ്രസ്താവനകൾ കെ.പി.സി.സി പ്രസിഡന്റ് വിലക്കിയിട്ടും സമൂഹമാധ്യമങ്ങളിലൂടെയുള്ള പോർവിളി നിലച്ചിട്ടില്ല.

തനിക്കെതിരായ സൈബർ ആക്രമണങ്ങൾ തുടർന്നാൽ ‘ആശാന്റെയും ശിഷ്യന്റെയും’ വിവരങ്ങൾ അടങ്ങിയ ഡയറി തുറക്കുമെന്നും പലരുടെയും മാന്യതയുടെ മുഖംമൂടി വലിച്ചുകീറുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ, ‘എ’ ഗ്രൂപ്പ് അവകാശവാദങ്ങൾ, നേതൃത്വത്തിലെ അഭിപ്രായഭിന്നതകൾ എന്നിവയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്ന തർക്കങ്ങളാണ് ഇപ്പോഴത്തെ തുറന്ന പോരിന് വഴിവെച്ചത്. ഇതിനിടെ രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടും അമൽ ഉണ്ണിത്താൻ നേരത്തെ ഫെയ്സ്ബുക്കിൽ വിമർശനമുന്നയിച്ചിരുന്നു. മകനെ തള്ളി രാജ്മോഹൻ ഉണ്ണിത്താനും രംഗത്ത് എത്തിയിരുന്നു.

സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയത് ലണ്ടനിൽ ജലി ചെയ്യുന്ന മകൻ അറിഞ്ഞിട്ടില്ല. തന്റെ അച്ചനെതിരെ സൈബർ ആക്രമണം നടത്തുന്നത് രമേശ് ചെന്നിത്തലയുടെ ആളുകളാണ് എന്നാണ് അവൻ തെറ്റിദ്ധരിച്ചത്. ആ ആളുകളെല്ലാം രമേശ് ചെന്നിത്തലയെ ചതിച്ച് മറ്റ് ലാവണങ്ങൾ തേടി പോയവരാണ്. അവർക്ക് കിട്ടാനുള്ളതെല്ലാം രമേശ് ചെന്നിത്തലയുടെ ​കൈയ്യിൽനിന്ന്​ കിട്ടിയിട്ടുണ്ട്. തനിക്കെതിരെ സൈബർ ആക്രമണം നടത്തു ന്നവരിൽ ചെന്നിത്തലയുടെ അനുയായികൾ ആരുമില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amal Unnithan edits post against Shafi
Next Story