Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി സുധാകരനെയും...

മന്ത്രി സുധാകരനെയും തന്നെയും തെറ്റിക്കാൻ ​മാധ്യമപ്രവർത്തക ശ്രമിച്ചെന്ന്​ എ.എം. ആരിഫ്

text_fields
bookmark_border
മന്ത്രി സുധാകരനെയും തന്നെയും തെറ്റിക്കാൻ ​മാധ്യമപ്രവർത്തക ശ്രമിച്ചെന്ന്​ എ.എം. ആരിഫ്
cancel
camera_alt??.??.??????? ?.??. ?????? ???? ?????? ????????????? ?????????? ???????? 4753 ?????????????? ???????????????..

ആലപ്പുഴ: തന്നെയും പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരനെയും തമ്മിൽ ​തെറ്റിക്കാൻ മാധ്യമ പ്രവർത്തക ബോധപൂർവം ശ്ര മം നടത്തിയെന്ന ആരോപണവുമായി എ.എം. ആരിഫ്​ എം.പി. അരൂരിൽ രാഷ്​ട്രീയ കാര്യങ്ങൾക്കപ്പുറം സംഘടന കാര്യങ്ങളും പരാജയ ക ാരണമുണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് എല്ലാ കാര്യങ്ങളും തോറ്റാലും ജയിച്ചാലും പരിശോധിക്കുന്ന പാർട്ടിയാണ് സി. പി.എം എന്ന്​ മറുപടി പറഞ്ഞിരുന്നു. ഇതിനെ വക്രീകരിച്ച് സംഘടന കാര്യങ്ങളാണ് പരാജയ കാരണമെന്ന് താൻ പറഞ്ഞുവെന്ന്​ തെ റ്റിദ്ധരിപ്പിച്ച് ജില്ല സെക്രട്ടറിയെ സമീപിച്ച് തന്നെക്കുറിച്ച് പരാമർശം നേടാൻ ചാനൽ പ്രവർത്തക ശ്രമിച്ചത്​ തര ംതാണ പത്രപ്രവർത്തനമാണ്.

സംഘടനാപരമായ പിഴവുകളു​െണ്ടങ്കിൽ പാർട്ടിയിലാണ് പറയേണ്ടതെന്ന് തനിക്കറിയാം. വെള്ളക ്കെട്ടും റോഡുകളുടെ പ്രശ്നവും പരിഹരിക്കാൻ കഴിഞ്ഞില്ലെന്ന്​ പശ്ചാത്തപിച്ച്​ പരിഹാരമായി 20 കോടിയുടെ റോഡുകൾ ബജറ് റിൽ ഉൾപ്പെടുത്തി ടെൻഡർ ചെയ്തെങ്കിലും ഒരാളും വർക്ക് എടുത്തിരുന്നില്ല-അദ്ദേഹം വിശദീകരിച്ചു. ഇത് ജനങ്ങളോട് തുറ ന്ന്സമ്മതിക്കുകയും എൽ.ഡി.എഫ്​ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതാണെന്ന്​ ജില്ല സെക്രട്ടറി പറയുകയും ചെയ്​തതിനെ താനും ജില്ല സെക്രട്ടറിയുമായുള്ള തർക്കമായി ചിത്രീകരിച്ച് പൊലിപ്പിച്ച് വാർത്ത കൊടുക്കാനാണ് ചാനൽ പ്രവർത്തക തയാറാ​യതെന്ന്​ എം.പി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ രാഷ്​ട്രീയമായും സംഘടനാപരമായും ഏറ്റവുമധികം കഷ്​ടപ്പെട്ട് പ്രവർത്തിച്ച മന്ത്രി ജി.സുധാകരനെതിരെ താൻ പ്രതികരിച്ചെന്ന് ഒരുചാനൽ ഫ്ലാഷ് ന്യൂസ് എഴുതി കാണിച്ചെങ്കിലും എന്താണ് പ്രതികരിച്ചതെന്ന് പറയുന്നില്ല. തന്നെയും സഖാവിനെയും തെറ്റിക്കാനായി ചിലർ ബോധപൂർവം ചെയ്യുന്ന ഇത്തരം അധാർമിക പ്രവർത്തനങ്ങളിൽനിന്ന്​ മാധ്യമ പ്രവർത്തകർ പിന്തിരിയണം. പാർട്ടി നേതാക്കൾക്കിടയിൽ തർക്കങ്ങൾ ഉണ്ടാക്കാൻ കരുതിക്കൂട്ടി ചർച്ചയാക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുത്​-എം.പി അഭ്യർഥിച്ചു.


അരൂരിലെ പരാജയം എൻ.ഡി.എ വോട്ട് യു.ഡി.എഫിന്​ നൽകിയതിനാൽ -എ.എം. ആരിഫ്​
ആലപ്പുഴ: അരൂരിലെ എൽ.ഡി.എഫി​​​െൻറ പരാജയകാരണം എൻ.ഡി.എ വോട്ട് യു.ഡി.എഫിന്​ നൽകിയതിനാലാണെന്നത്​ പകൽപോലെ വ്യക്തമാണെന്ന്​ മുൻ എം.എൽ.എയും ആലപ്പുഴ എം.പിയുമായ എ.എം. ആരിഫ്​. കഴിഞ്ഞ രണ്ട് തെരഞ്ഞടുപ്പുകളിൽ എൻ.ഡി.എക്ക്​ കിട്ടിയ 27,000 വോട്ട് 16,000 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പുദിവസം യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള ബന്ധം പ്രകടമായിരുന്നു.
ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ. സോമൻ പരസ്യമായി ഇത് സമ്മതിക്കുന്നുണ്ട്. പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ സ്ഥാനാർഥി വിജയിച്ചതി​​​െൻറ അമർഷം കാരണം ബി.ജെ.പി അണികൾ യു.ഡി.എഫ്​ വിജയത്തിന് നന്നായി തുണച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയതിൽ വോട്ട് കച്ചവടം പ്രകടമാണ്​. തുടർച്ചയായ പരാജയത്തി​​​െൻറ സഹതാപം വോട്ടാക്കാനുള്ള പരിശ്രമമാണ് യു.ഡി.എഫ്​ സ്ഥാനാർഥി അവസാനം നടത്തിയത്. എന്നിട്ടും തുച്ഛമായ വോട്ടുകൾക്ക്​ പരാജയപ്പെട്ട എൽ.ഡി.എഫ്​ മികച്ച പ്രകടനമാണ് സംഘടനപരമായും പ്രചാരണപരമായും കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.


മന്ത്രി ജി. സുധാകരന്‍ സത്യപ്രതിജ്ഞലംഘനം നടത്തി -എ.എ. ഷുക്കൂര്‍
ആലപ്പുഴ: അരൂരിലെ ഇടത് സ്ഥാനാര്‍ഥി മനു സി. പുളിക്കലി​​​െൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ ആവശ്യമായ മുഴുവന്‍ ഫണ്ടും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉണ്ടാക്കികൊടുത്തുവെന്ന വെളിപ്പെടുത്തൽ സത്യപ്രതിജ്ഞ ലംഘനമാണെന്ന് മുന്‍ എം.എല്‍.എ എ.എ. ഷുക്കൂര്‍. ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട വസ്തുതകള്‍ സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം കെ. രാഘവ​േൻറതായി ഫേസ്​ബുക്ക് പോസ്​റ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതിലൂടെ മന്ത്രി ജി. സുധാകരന്‍ സത്യപ്രതിജ്ഞലംഘനം നടത്തിയതായി വ്യക്തമാകുന്നുവെന്ന് ഷുക്കൂര്‍ ആരോപിച്ചു.

മന്ത്രി രാജി​വെക്കാന്‍ തയാറാകണം. അല്ലാത്തപക്ഷം സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം കെ. രാഘവ​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിനെ മന്ത്രി തള്ളിപ്പറയണം. അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയകാരണം ഹിന്ദുമത വിഭാഗത്തിലെ ഒരു ന്യൂനപക്ഷത്തി​​​െൻറയും രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളുടെയും വോട്ട് കിട്ടിയില്ല എന്നതുകൊണ്ടാണെന്ന മന്ത്രി ജി. സുധാകര​​​െൻറ അവകാശവാദം മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്​റ്റ്​ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്​. വായ് തുറന്നാല്‍ കോതക്ക്​ പാട്ട് എന്നപോലെ എന്തും എപ്പോഴും പ്രതികരിക്കുന്ന മന്ത്രി സുധാകരന്‍ ത​​​െൻറ രാഷ്​ട്രീയ എതിരാളികളെ പുലഭ്യംപറയുന്ന മാനസികാവസ്ഥയില്‍നിന്ന്​ പിന്മാറാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:am arif
News Summary - am arif
Next Story