ഫീസ് അടച്ചില്ല: രണ്ടാംക്ലാസ് വിദ്യാർഥികളെ വെയിലത്ത് നിർത്തി ശിക്ഷ
text_fieldsആലങ്ങാട്: സ്കൂൾ ഫീസ് അടച്ചില്ലെന്ന കാരണത്താൽ പിഞ്ചുകുഞ്ഞുങ്ങളായ രണ്ട് വിദ്യാര്‍ഥികളെ പൊരിവെയിലിൽ നിർത് തി ശിക്ഷിച്ചു. ഒരു കുട്ടി വെയിലേറ്റ് തളർന്നുവീണു. ആലുവ സെറ്റിൽമെൻറ് എച്ച്.എസ്. എസ് എൽ.പി വിഭാഗത്തിലെ രണ്ട ാം ക്ലാസ് വദ്യാർഥികളായ കാരക്കുന്നു സ്വദേശി ദേവനാരായണൻ, വെളിയത്തുനാട് സ്വദേശി റൈഹാൻ എന്നീ കുഞ്ഞുങ്ങളെയാണ് അ ധ്യാപകർ വെയിലിൽ നിർത്തിയത്. പരീക്ഷ എഴുതിക്കാതെ രണ്ടു മണിക്കൂറിലധികമാണ് വെയിലത്ത് നിർത്തിയത്.
സൂര്യ ാതപം മൂലം മരണംവരെ നടക്കുന്ന സാഹചര്യത്തിൽ മുതിർന്ന തൊഴിലാളികളെപ്പോലും വെയിലിൽ പണിയെടുപ്പിക്കരുതെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേയാണ് വിദ്യാലയാധികൃതരുടെ ഇൗ കാടത്തം. വെയിലേറ്റ് തളര്‍ന്നുവീണ കുട്ടിയെ ആലുവ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുകുട്ടി മാർച്ച് മാസത്തെ ഫീസടച്ചില്ലെന്നും അപരൻ ബസ് ഫീസ് അടച്ചില്ലെന്നുമാണ് കാരണമായി പറയുന്നത്.
മാനേജ്മെൻറ് നിര്‍ദേശപ്രകാരമാണ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളെ അധ്യാപകന്‍ വെയിലിൽ നിർത്തിയത്. പരീക്ഷ എഴുതാന്‍ കഴിയാതെ കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സ്കൂള്‍ ഫീസ് അടക്കാത്തതിനാലാണ് പരീക്ഷ എഴുതിക്കാതിരുന്നതെന്നായിരുന്നു മറുപടി. കുട്ടികളില്‍ ഒരാള്‍ ജന്മനാ കാഴ്ചവൈകല്യമുള്ളയാളാണ്. ഇതുപോലും പരിഗണിക്കാതെയാണ് കുട്ടികളെ വെയിലിൽ നിര്‍ത്തിയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
സംഭവം അറിഞ്ഞതോടെ കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജുവിെൻറ നേതൃത്വത്തില്‍ രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ ഉപരോധിച്ചു. തുടര്‍ന്ന് ആലുവ ഡി.ഇ.ഒ വത്സലകുമാരി സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. കുറ്റക്കാരായ അധ്യാപകരെ സസ്പെൻഡ് ചെയ്യാമെന്നും പൊലീസ് കേസെടുക്കുമെന്നും മാനേജ്മെൻറിനോട് വിശദീകരണം തേടുമെന്നും ഉറപ്പും നൽകി. ഇതോടെയാണ് പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചത്.
ഫീസടക്കാത്ത കുട്ടികളെ പുറത്തുനിർത്തുന്നത് സാധാരണ നടപടി മാത്രമാണെന്നും കുട്ടികളെ വെയിലത്ത് നിർത്തിയിട്ടില്ലെന്നും മാനേജ്മെൻറ് വിശദീകരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ മാതൃകപരമായ നടപടി വേണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
