Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവ ​െകാലപാതകം:...

ആലുവ ​െകാലപാതകം: യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

text_fields
bookmark_border
ആലുവ ​െകാലപാതകം: യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
cancel

കൊച്ചി: ആലുവ മംഗലപുഴ സെമിനാരിക്ക്​ സമീപം പൊരിയാറിൽ കല്ലിൽ കെട്ടിതാഴ്​ത്തിയ നിലയിൽ കണ്ടെത്തിയ യുവതിയെ ശ്വ ാസം മുട്ടിച്ച്​ കൊന്നതാണെന്ന്​ പോസ്​റ്റ്​ മോർട്ടം റിപ്പോർട്ട്​. വായിൽ തുണി തിരുകിയാണ് ശ്വാസം മുട്ടിച്ചത ്. മൃതദേഹത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായം 25നും 40 നും ഇടയിലാ​െണന്നും പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ പറയുന്നു. മൂന്നു ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം യുവതിയുടെതാണെന്ന്​ കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു.

യു.സി കോളജിനു സമീപം വിൻസൻഷ്യൻ വിദ്യാഭവനു പിറകിലെ കുളിക്കടവിൽ ചൊവ്വാഴ്​ച രാത്രിയാണ്​ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ്​ പ്ലാസ്​റ്റിക്​ കയറുപയോഗിച്ച്​ വരിഞ്ഞ്​ കല്ലിൽകെട്ടി താഴ്​ത്തിയ നിലയിലായിരുന്നു. മരക്കൂട്ടത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന കെട്ടിൽ നിന്നും അഴുകിയ കൈ പുറത്തേക്കു തള്ളിയ നിലയിലായിരുന്നു.

രാത്രിയായതിനാൽ മൃതദേഹം കെട്ടഴിച്ച്​ നോക്കാൻ പൊലീസിന്​ കഴിഞ്ഞിരുന്നില്ല​. സമീപ ദിവസങ്ങളിൽ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womenkerala newsdead bodyperiyarmalayalam news
News Summary - Aluva Murder: Lady Strangled to death - Kerala News
Next Story