ദുരൂഹതയുടെ മറനീങ്ങാതെ ആലുവ കൂട്ടക്കൊല
text_fieldsകൊച്ചി: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലക്ക് 18 വയസ്സ് തികയാൻ ദിവസങ്ങൾ മാത് രം ബാക്കി നിൽക്കുേമ്പാഴും ദുരൂഹതയുടെ മറനീങ്ങുന്നില്ല. ആറുപേരെ ഒറ്റയടിക്ക് കൊല പ്പെടുത്തിയ പൈശാചികതക്ക് പിന്നിൽ ആൻറണി എന്നയാൾ മാത്രമല്ലെന്ന് ഉറച്ചുവിശ്വസിക ്കുന്നവർ ഏറെയാണ്. എന്നാൽ, ലോക്കൽ പൊലീസ് മുതൽ സി.ബി.െഎ വരെ നീണ്ട അന്വേഷണത്തിന് അത ് തെളിയിക്കാനായില്ലെന്നത് മറ്റൊരു ദുരൂഹത.
തൂക്കുകയറിൽനിന്ന് ആൻറണി രക്ഷ െപ്പടുേമ്പാൾ ഒരു കുടുംബത്തെ അപ്പാടെ ഇല്ലാതാക്കിയ ക്രൂരതക്കുപിന്നിൽ ആരുടെ കൈകളാ ണെന്ന ചോദ്യം വീണ്ടും ഉയരുന്നു. ആലുവ നഗരമധ്യത്തിലെ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെയ്മോൻ (14), ദിവ്യ (12), അഗസ്റ്റിെൻറ മാതാവ് ക്ലാര തൊമ്മി (74), സഹോദര ി കൊച്ചുറാണി (42) എന്നിവർ 2001 ജനുവരി ആറിന് അർധരാത്രിയാണ് കൊല്ലപ്പെട്ടത്.
കോടിക് കണക്കിന് രൂപയുടെ സ്വത്തിെൻറ ഉടമയായ അഗസ്റ്റിന് ശത്രുക്കളുള്ളതായി ആർക്കും അറ ിയില്ല. സ്വത്തിൽ കണ്ണുള്ള ആരോ ആൻറണിയെ കരുവാക്കി കൃത്യം നടത്തിയെന്ന് നാട്ടുകാരിൽ ന ല്ലൊരു വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നു. പൊലീസ് പറയുന്നത് ഇതാണ്: അഗസ്റ്റിെൻറ വീടുമായി ആൻറണിക്ക് നല്ല അടുപ്പമുണ്ടായിരുന്നു.
കൊച്ചുറാണിയുമായി പ്രത്യേകിച്ചും. സാമ്പത്തികതർക്കത്തെതുടർന്ന് ആദ്യം കൊച്ചുറാണിയെയും അമ്മയെയും കൊലപ്പെടുത്തി. ഇൗ സമയം അഗസ്റ്റിനും കുടുംബവും തിയറ്ററിൽ സെക്കൻറ് ഷോക്ക് പോയിരിക്കുകയായിരുന്നു. വീടിന് സമീപം പതിയിരുന്ന ആൻറണി അൽപംകഴിഞ്ഞ് മടങ്ങിയെത്തിയ ഇവരെയും ആസൂത്രിതമായി വകവരുത്തി.
പൊലീസ് ഭാഷ്യം ഇതാണെങ്കിലും മാഞ്ഞൂരാൻ കുടുംബത്തെ കൂട്ടത്തോടെ ഇല്ലാതാക്കാൻ വൻ ഗൂഢാലോചന നടന്നെന്നും മറ്റാർക്കോ വേണ്ടി ആൻറണി കുറ്റം ഏറ്റതാണെന്നുമുള്ള സംശയം ഇന്നും ശക്തമാണ്. എന്നാൽ, ദൃക്സാക്ഷികളില്ലാത്ത കേസിൽ നിർണായക സാഹചര്യത്തെളിവുകളൊന്നും ഇത്തരം സംശയങ്ങളെ സാധൂകരിക്കുന്നതായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനുശേഷം മുംബൈയിലേക്കും അവിടെനിന്ന് ഗൾഫിലേക്കും കടന്ന ആൻറണിയെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ ഇടക്കിടെ കുറ്റംസമ്മതിച്ച പ്രതി പിന്നീട് പലപ്പോഴും മാറ്റിപ്പറഞ്ഞു.
2006ൽ ഹൈകോടതി വിധിച്ച വധശിക്ഷ 2009ൽ സുപ്രീംകോടതി ശരിവെച്ചു. ദയാഹരജി നൽകിയെങ്കിലും രാഷ്ട്രപതി തള്ളി. എന്നാൽ, പുനഃപരിശോധന ഹരജി തുറന്ന കോടതിയിൽ തീർപ്പാക്കണമെന്ന വിധിയെത്തുടർന്ന് ആൻറണി സുപ്രീംകോടതിയെ സമീപിച്ചതോടെ വധശിക്ഷ സ്റ്റേ ചെയ്യുകയായിരുന്നു.
പൊതുമനഃസാക്ഷി നോക്കി വധശിക്ഷ വിധിക്കുന്നതിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: സമൂഹത്തിെൻറ പൊതുമനഃസാക്ഷിയെ മാനിച്ച് വധശിക്ഷ വിധിക്കുന്ന കോടതികളുടെ ശൈലി നിരാകരിച്ചുകൊണ്ട്, ആലുവ കൂട്ടക്കൊല കേസ് പ്രതി ആൻറണിക്ക് അനുകൂലമായി സുപ്രീംകോടതി വിധി. സമൂഹത്തിെൻറ പൊതുമനഃസാക്ഷി എന്നതുപോലെ, നിർണിതമല്ലാത്ത ഒന്ന് കണ്ടുപിടിക്കുകയെന്നത് കോടതികൾക്ക് പ്രയാസകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു പ്രതി കുറ്റക്കാരനാണോയെന്ന് പരിശോധിക്കുേമ്പാൾ, സാമൂഹിക, സാമ്പത്തിക ഘടകങ്ങൾ നോക്കേണ്ടതില്ലെങ്കിലും ശിക്ഷ വിധിക്കുേമ്പാൾ അത് വേണമെന്ന് സുപ്രീംകോടതി വിധിച്ചു.
മതിയായ നിയമ പ്രാതിനിധ്യം പ്രതിക്ക് കോടതിയിൽ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുേമ്പാൾ പ്രതിയുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി പരിഗണിക്കേണ്ടി വരുമെന്നും വിധി വ്യക്തമാക്കി. മതിയായ നിയമപ്രാതിനിധ്യം ഇല്ലാത്തതുമൂലം പാവങ്ങളായ പലർക്കും നീതി നിഷേധിക്കപ്പെടുന്നുണ്ട്. അതിനാൽ, വധശിക്ഷ ജീവപര്യന്തമാക്കണമെന്ന ഹരജിയിൽ പ്രതിയുടെ സാമൂഹിക, സാമ്പത്തിക സാഹചര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
അനുഭവിച്ച ശിക്ഷാ കാലാവധിയും വധശിക്ഷ പുനഃപരിേശാധിക്കാനുള്ള മാനദണ്ഡമാണ്. വധശിക്ഷക്കായുള്ള ദൈർഘ്യേമറിയ കാത്തിരിപ്പുകൊണ്ടാണിത്. 2001 ഫെബ്രുവരി 18ന് അറസ്റ്റിലായതു മുതൽ 2002 ജനുവരി 25ന് ജാമ്യം ലഭിക്കുന്നതുവരെ തടവുശിക്ഷ അനുഭവിച്ച ആൻറണി പിന്നീട് 2005 ജനുവരി 31ന് വധശിക്ഷ വിധിക്കപ്പെട്ട ശേഷം വീണ്ടും ജയിലിലായി. ഏറക്കുറെ 14 വർഷം ആൻറണി ജയിലിൽ കഴിഞ്ഞതായി സുപ്രീംകോടതി പറഞ്ഞു.
62,000 രൂപ ഏജൻറിന് കൊടുക്കാനുണ്ടായിരുന്നുവെങ്കിലും 25,000 രൂപ മാത്രമേ സ്വരൂപിക്കാനായുള്ളൂ എന്നും ബാക്കി തുക മാഞ്ഞൂരാൻ കുടുംബത്തോട് ചോദിച്ചുവെങ്കിലും കൊടുത്തിെല്ലന്നും അതിലുള്ള വൈരാഗ്യം മൂലമാണ് കുടുംബത്തെ ഒന്നടങ്കം കൊന്നത് എന്നുമാണ് ആൻറണിക്കെതിരായ കേസ്.
അഗസ്റ്റിെൻറ കുടുംബം സിനിമക്ക് േപായ സമയത്താണ് കൊച്ചുറാണി, ക്ലാര എന്നിവരെ കൊന്നത്, അവർ തിരിച്ചുവരുേമ്പാൾ അറിയുമെന്ന് ഭയന്നായിരുന്നു ബാക്കി നാലുപേരെ കൂടി കൊന്നത് എന്നും കുറ്റപത്രത്തിലുണ്ടായിരുന്നു. ദൃക്സാക്ഷികളാരുമില്ലാത്ത കേസിൽ സാഹചര്യത്തെളിവുമാത്രം അടിസ്ഥാനപ്പെടുത്തിയാണ് വധശിക്ഷ വിധിച്ചതെന്നും ഇക്കാര്യം സുപ്രീംകോടതി പരിഗണിച്ചില്ലെന്നും ആൻറണിക്കുവേണ്ടി ഹാജരായ കോളിൻ ഗോൺസാൽവസും മനോജ് വി. ജോർജും വാദിച്ചു.
കൊള്ളയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, മോഷണമൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഭാഷ അറിയാതെയാണ് തമിഴ്നാട്ടിലെ കോടതിയിൽ പ്രതി കുറ്റസമ്മതമൊഴി നൽകിയത്. മജിസ്ട്രേറ്റ് തമിഴിൽ പറഞ്ഞ കാര്യങ്ങളൊന്നും ആൻറണിക്ക് മനസ്സിലായിരുന്നില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
