ആലുവ കൂട്ടക്കൊല: പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
text_fieldsന്യൂഡൽഹി: പ്രമാദമായ ആലുവ കൂട്ടക്കൊലക്കേസിൽ പ്രതി എം.എ. ആൻറണിയുടെ വധശിക്ഷ സുപ്ര ീംകോടതി റദ്ദാക്കി. ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ദയാഹരജി തള്ളിയശേഷവും അസാധാരണമായ ഇടപെടലിലൂടെ ആൻ റണിക്ക് ജീവിതത്തിലേക്കുള്ള വഴി തുറന്നത്. വധശിക്ഷ ജീവപര്യന്തം തടവുശിക്ഷയായി മാറ ്റിയതോടെ ഇതിനകം 14 വർഷം ജയിലിൽ ചെലവഴിച്ച ആൻറണിക്ക് മോചനത്തിന് വഴി അന്വേഷിക് കാൻ അവസരമായി.
2001 ജനുവരി ആറിന് ആലുവ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ മേരി, മക്കളായ ജൈസൺ, ദിവ്യ, അഗസ്റ്റിെൻറ മാതാവ് ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരെ വെട്ടിക്കൊലപ്പെടുത്തി എന്നാണ് ആൻറണിക്കെതിരായ കേസ്. വീട്ടുഡ്രൈവറായ ആൻറണി ഗൾഫിൽ പോകാനുള്ള പണം സ്വരൂപിക്കുന്നതിന് കൊലപാതകം നടത്തിയെന്നായിരുന്നു പൊലീസ് ഭാഷ്യം.
കൊള്ളയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാണ് പ്രോസിക്യുഷന് വാദിച്ചിരുന്നത്. എന്നാല്‍ മോഷണമൊന്നും നടന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഭാഷ അറിയാതെയാണ് തമിഴ്നാട്ടിലെ കോടതിയില്‍ പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. മജിസ്ട്രേറ്റ് തമിഴില്‍ പറഞ്ഞ കാര്യങ്ങളൊന്നും ആന്റണിക്ക് മനസിലായിരുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ദൃക്സാക്ഷികളാരുമില്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് വധശിക്ഷ വിധിച്ചതെന്നും ഇക്കാര്യം സുപ്രിംകോടതി പരിഗണിച്ചില്ലെന്നും ആണ് ആന്റണിയുടെ വാദം.
2005ൽ വിചാരണ കോടതി വിധിച്ച വശധിക്ഷ, 2006ൽ കേരള ഹൈകോടതിയും 2009ൽ സുപ്രീംകോടതിയും ശരിവെച്ചു. പിന്നീട്, ആൻറണിയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയതോടെ കൊലമരം ഉറപ്പായി. എന്നാൽ, വധശിക്ഷക്കെതിരായ പുനഃപരിശോധന ഹരജി തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചതാണ് ആൻറണിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവായത്. മുഹമ്മദ് ആരിഫ് കേസിലെ, മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായ ബെഞ്ചിെൻറ ഇതുസംബന്ധിച്ച വിധി ചൂണ്ടിക്കാട്ടിയാണ് ആൻറണി സുപ്രീംകോടതിയിലെത്തിയത്. തുടർന്ന് തുറന്നകോടതിയിൽ പുനഃപരിേശാധന ഹരജിയിൽ നാലുദിവസം വാദം നടന്നു.
വിചാരണ ശേഷം, ആൻറണിക്ക് വധശിക്ഷ വിധിക്കാൻ പറഞ്ഞ രണ്ട് കാരണങ്ങളും വിചാരണ കോടതിക്ക് തെളിയിക്കാനായില്ലെന്ന് സുപ്രീംകോടതി വിധിക്കുകയായിരുന്നു. വധശിക്ഷ വിധിച്ചപ്പോൾ, കൊടും ക്രിമിനൽ എന്ന് വിചാരണ കോടതി വിശേഷിപ്പിച്ച ആൻറണിക്ക് ആ തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും തങ്ങൾക്ക് കാണാൻ കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സമൂഹത്തിെൻറ പൊതുമനഃസാക്ഷിയാണ് വധശിക്ഷ വിധിക്കാൻ വിചാരണ കോടതി പറഞ്ഞ രണ്ടാമത്തെ കാരണം. കൊലക്കുറ്റത്തിെൻറ വിചാരണവേളയിൽ സമർപ്പിക്കപ്പെട്ട രേഖകളിൽനിന്ന് സമൂഹത്തിെൻറ പൊതുമനഃസാക്ഷി തെളിയിക്കാനായിട്ടില്ല. ഒരു പ്രതി കുറ്റക്കാരനാണോയെന്ന് നോക്കുന്നതിൽ സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ നോക്കേണ്ടതില്ലെങ്കിലും ശിക്ഷ വിധിക്കുേമ്പാൾ അത് വേണമെന്നും സുപ്രീംകോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
