Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവ പെൺകുട്ടിയുടെ കൊലപാതകം: കുറ്റപ​ത്രം സമർപ്പിച്ചു

text_fields
bookmark_border
Aluva girl murder
cancel
camera_alt

പ്രതി അ​സ്​​ഫാ​ഖ്​ ആ​ലം

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 645 പേജുള്ള കുറ്റപത്രമാണ് പൊലീസ് എറണാകുളം പോക്സോ കോടതിയിൽ സമർപ്പിച്ചത്. 99 ​സാക്ഷികളാണ് കേസിലുള്ളത്.

30 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. അസഫാക് ആലം മാ​ത്രമാണ് കേസിലെ പ്രതിയെന്നും കുറ്റപത്രത്തിൽ പറയുന്നു. പരമാവധി ശിക്ഷ ഉറപ്പാക്കാൻ 10 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. കുട്ടിക്ക് മദ്യം നൽകിയായിരുന്നു ബലാത്സംഗം ചെയ്തതെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്നും റൂറൽ എസ്.പി വിവേക് കുമാർ പറഞ്ഞു.

ജൂ​ലൈ 28നാണ് അഞ്ചുവയസുകാരി കൊല്ലപ്പെട്ടത്. അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aluva girl's murder: Chargesheet filed
Next Story