Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലുവയിൽ...

ആലുവയിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ കിട്ടിയില്ല; പ്രതി പിടിയിൽ

text_fields
bookmark_border
ആലുവയിൽ തട്ടിക്കൊണ്ടുപോയ കുട്ടിയെ കിട്ടിയില്ല; പ്രതി പിടിയിൽ
cancel

ആലുവ: ആലുവ തായ്ക്കാട്ടുകരയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയെ പൊലീസ് പിടികൂടി. എന്നാൽ, കുട്ടിയെ കണ്ടെത്താനായില്ല. പ്രതി അസഫാക് ആലത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.

തട്ടിക്കൊണ്ടുപോകുന്ന സമയത്ത് മദ്യലഹരിയിൽ ആയിരുന്നു ഇയാൾ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇപ്പോഴും ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

ഗാരേജിന് സമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന കുട്ടിയെയാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ കാണാതായത്. ഇവരുടെ വീടിന് മുകളിൽ താമസിച്ചിരുന്ന അസം സ്വദേശിയായ അസഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ആലുവ ​ഗാരേജ് റോഡിന് സമീപത്തുളള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇയാൾ കെ.എസ്.ആർ.ടി.സി ബസിലേക്ക് കുട്ടിയെ കയറ്റുന്നത് കണ്ടു എന്ന് നാട്ടുകാർ അറിയിച്ചെന്നും പൊലീസ് പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Missing casechandni murderAluva girl murderChild Kidnapping Case
News Summary - Aluva Abducted child not found; Accused in custody
Next Story