'സമരവുമായി മുന്നോട്ടുപോയാൽ ജോലി പോകും'; ആശ വർക്കർമാർക്കെതിരെ ഭീഷണിയുമായി സി.ഐ.ടി.യു വനിതാ നേതാവ്
text_fieldsകോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്കെതിരെ വീണ്ടും ഭീഷണി. ജോലിയിൽ തിരിച്ചുകയറാതെ സമരം തുടരുന്നവർക്ക് ജോലി നഷ്ടമാകുമെന്ന് ആശാ വര്‍ക്കേഴ്‌സ് & ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(സി.ഐ.ടി.യു) അഖിലേന്ത്യാ പ്രസിഡന്റ് പി.പി പ്രേമ മുന്നറിയിപ്പ് നൽകി. ആശാ വര്‍ക്കര്‍മാരെ അണിനിരത്തി കോഴിക്കോട്ടെ ആദായനികുതി ഓഫീസിന് മുന്നില്‍ സി.ഐ.ടി.യു നടത്തിയ ബദല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന സമരം തെറ്റാണെന്ന് പറയുന്നില്ല. ആരുടെ സ്‌കീം ആണ് എന്‍.എച്ച്.എം, ആരാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്? ആശമാര്‍ക്ക് ഇന്‍സെന്റ്‌റീവ് നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ഒരു വര്‍ഷം ഈ തുക കേരളമാണ് നല്‍കിയതെന്നും ആണെന്നും പ്രേമ പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ ഗൂഢാലോചന ഉണ്ട്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സി.ഐ.ടി.യു. സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന സമരരീതി ആയിരുന്നില്ല സി.ഐ.ടി.യുവിന്റേത്. ഭരണകര്‍ത്താക്കളെ തെറി വിളിക്കുന്ന രീതിയില്‍ ആയിരുന്നില്ല അന്നത്തെ സമരം. ഭരണത്തെ ആട്ടിമറിക്കാനുള്ള രീതിയില്‍ സമരം മാറുന്നുവെന്നും ആരോഗ്യ മന്ത്രിയെ അസഭ്യം പറയുന്നുവെന്നും സമരം നടത്തുന്ന ആശമാരെ പ്രേമ വിമര്‍ശിച്ചു.
ആശമാരെ കേന്ദ്ര സര്‍ക്കാരാണ് തൊഴിലാളിയായി അംഗീകരിക്കേണ്ടത്. മിനിമം ശമ്പളം പോലും നല്‍കാന്‍ കേന്ദ്രം നല്‍കുന്നില്ല. ആശ്വാസ കിരണ്‍ ഇന്‍ഷുറന്‍സ് സ്‌കീം കേന്ദ്രം ഒഴിവാക്കി. ആശമാരെ കൊണ്ട് അമിത ജോലി എടുപ്പിക്കുകയാണ് കേന്ദ്രം. നേരത്തേ യു ഡി എഫ് സർക്കാരും ഇപ്പോൾ മോദി സര്‍ക്കാരും എടുക്കുന്നത് ഒരേ നിലപാടാണെന്നും അവർ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരാണ് ആശമാരെ സംരക്ഷിക്കുന്നത്. ജോലി ഭാരം ദിനം തോറും കൂടുന്നു. ജോലി ഭാരം കൂട്ടുന്നത് കേന്ദ്രം അവസാനിപ്പിക്കണം. യു ഡി എഫ് സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരെ നിയമിച്ചില്ല. നിയമന നിരോധനത്തിന് ശേഷം, വി എസ് സര്‍ക്കാരിന്റെ കാലത്താണ് ആശമാരെ തെരഞ്ഞെടുത്തത്. യു ഡി എഫ് കാലത്ത് ബെഡ് ഷീറ്റ് അലക്കുന്ന ജോലി വരെ ചെയ്തിട്ടുണ്ട്. വി എസ് സര്‍ക്കാരിന്റെ കാലത്ത് ഉത്സവ ബത്ത തന്നു. ഓണറേറിയം നല്‍കണമെന്ന് വി എസ് സര്‍ക്കാരിന്റെ കാലത്ത് ആവശ്യപ്പെട്ടു. ഉടനെ 300 രൂപ വര്‍ധിപ്പിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 14 മാസം ഓണറേറിയം തന്നില്ലെന്നും പി പി പ്രേമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

