ചുരംകയറി എരുമേലിയിലെ രാഹുല്‍ ഗാന്ധിയും
text_fieldsഎരുമേലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപരനാകാൻ ചുരംകയറി എരുമേലിയിലെ രാ ഹുൽ ഗാന്ധി. മുട്ടപ്പള്ളി സ്വദേശി കെ.ഇ. രാഹുൽ ഗാന്ധിയാണ് (33) സാക്ഷാൽ രാഹുൽ ഗാന്ധിക്ക് അപര നായി പത്രിക നൽകിയിരിക്കുന്നത്. ഇടത് അനുകൂലിയായ എരുമേലിയിലെ ഗാന്ധിയിൽ പാർട്ടി കണ്ണുവെച്ചതോടെ പത്രിക നൽകാതിരിക്കാൻ കോൺഗ്രസും സമ്മർദവുമായി രംഗത്തിറങ്ങി.
ഇതോടെ ഇയാളുെട ഫോൺ സ്വിച്ച്ഓഫായി. ഇതിനുപിന്നാലെ സി.പി.എം ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും ആക്ഷേപം ഉയർന്നു. ഇതിനൊടുവിലാണ് വ്യാഴാഴ്ച പത്രിക സമർപ്പിച്ചിരിക്കുന്നത്. പിതാവ് കോൺഗ്രസ് പ്രവർത്തകനായിരുന്ന മുട്ടപ്പള്ളി നാൽപതേക്കറിൽ കുഞ്ഞുമോൻ ഗാന്ധി കുടുംബത്തോടുള്ള ആരാധനയിലാണ് മക്കളുടെ പേരിെനാപ്പം ഗാന്ധിയും കൂട്ടിച്ചേർത്തത്.
മൂത്ത മകന് രാഹുൽ ഗാന്ധിയെന്നും ഇളയ മകന് രാജീവ് ഗാന്ധിയെന്നുമാണ് അദ്ദേഹം പേരിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
