Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധന വില വർധനവ്​...

ഇന്ധന വില വർധനവ്​ പ്രധാന പ്രശ്​നം തന്നെയെന്ന്​ അൽഫോൺസ്​ കണ്ണന്താനം

text_fields
bookmark_border
ഇന്ധന വില വർധനവ്​ പ്രധാന പ്രശ്​നം തന്നെയെന്ന്​ അൽഫോൺസ്​ കണ്ണന്താനം
cancel

തിരുവനന്തപുരം: ഇന്ധനവില വർധന പ്രധാന പ്രശ്​നം തന്നെയാണെന്ന്​ ബി.ജെ.പി സ്ഥാനാർഥിയും മുൻ കേന്ദ്രമന്ത്രിയുമായ​ അൽഫോൺസ്​ കണ്ണന്താനം. താനടക്കമുള്ളവർ അതിന്‍റെ ദുരിതം അനുഭവിക്കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു. സി.പി.എം-ബി.ജെ.പി ധാരണയുണ്ടെന്ന ആർ.എസ്​.എസ്​ സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ ആരോപണങ്ങളും കണ്ണന്താനം നിഷേധിച്ചു.

സീറ്റ്​ കിട്ടാത്ത വേദന കൊണ്ടാണ്​ ബാലശങ്കർ ആരോപണം ഉന്നയിക്കുന്നത്​. പാർട്ടി വളർത്തിയ ബാലശങ്കറിന്‍റെ ഭാഗത്ത്​ നിന്ന്​ ഇത്തരം ആരോപണങ്ങൾ ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു. തെരഞ്ഞെടുപ്പ്​ പടിവാതിൽക്കലെത്തി നിൽക്കെ ഇതാദ്യമായാണ്​​ ഇന്ധനവില വർധനവ്​ പ്രധാന പ്രശ്​നമാണെന്ന്​ ഒരു ബി.ജെ.പി നേതാവ്​ സമ്മതിക്കുന്നത്​.

നേരത്തെ പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്​ ശൗചാലയങ്ങൾ നിർമിക്കിനാണെന്ന അൽഫോൺസ്​ കണ്ണന്താനത്തിന്‍റെ പ്രസ്​താവന വലിയ വിവാദങ്ങൾക്ക്​ കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamassembly election 2021
News Summary - Alphonse Kannanthanam says rising fuel prices are a major problem
Next Story