Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത്​ ഷായുടെ പ്രസംഗം...

അമിത്​ ഷായുടെ പ്രസംഗം തർജമ ചെയ്​തതിൽ ​പിഴവുണ്ടായി –കണ്ണന്താനം

text_fields
bookmark_border
അമിത്​ ഷായുടെ പ്രസംഗം തർജമ ചെയ്​തതിൽ ​പിഴവുണ്ടായി –കണ്ണന്താനം
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ ക​ണ്ണൂ​ർ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ പി​ശ​ക്​ വ​ന്നി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര വി​നോ​ദ സ​ഞ്ചാ​ര സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ എ​ല്ലാ​വ​ര്‍ക്കും അ​ഭി​പ്രാ​യം പ​റ​യാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. ഇ​തി​നെ ഏ​തെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യോ സ​ര്‍ക്കാ​റോ എ​തി​ര്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ ​സ​ര്‍ക്കാ​ര്‍ താ​ഴെ​പ്പോ​കും. എ​ന്നാ​ണ്​ അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ഇ​തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​ത് സ​ർ​ക്കാ​റി​നെ മ​റി​ച്ചി​ടാ​ന്‍ ആ ​ത​ടി മ​തി​യാ​കി​ല്ല, ആ ​ത​ടി​ക്ക് വെ​ള്ളം കൂ​ടു​ത​ലാ​ണ്​​ എ​ന്നി​ങ്ങ​നെ​യാ​ണ്. ഇ​ത്​ മു​ഖ്യ​മ​ന്ത്രി​ക്ക് ചേ​ര്‍ന്ന ഭാ​ഷ​യാ​ണോ​യെ​ന്നും ക​ണ്ണ​ന്താ​നം ചോ​ദി​ച്ചു.

19 സം​സ്ഥാ​ന​ങ്ങ​ള്‍ ഭ​രി​ക്കു​ന്ന പാ​ര്‍ട്ടി​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണ് അ​മി​ത് ഷാ. ​അ​ദ്ദേ​ഹ​ത്തി​നെ നോ​ക്കി നി​ങ്ങ​ളൊ​രു ത​ടി​യ​നാ​ണ്, നി​ങ്ങ​ള്‍ക്ക് മ​സി​ലി​ല്ല, ഞ​ങ്ങ​ള്‍ ക​മ്യൂ​ണി​സ്​​റ്റു​കാ​ര്‍ കാ​ണി​ച്ചു​ത​രാം എ​ങ്ങ​നെ​യാ​ണ് മ​സി​ല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്ന്, ഞ​ങ്ങ​ള്‍ പ​ല​രെ​യും വെ​ട്ടി താ​ഴ്ത്തി​യി​ട്ടു​ണ്ട് എ​ന്ന രീ​തി​യി​േ​ല​ക്ക് സം​ഭാ​ഷ​ണം വ​രു​ന്ന​ത്​ വ​ള​രെ മോ​ശ​മാ​ണ്.
ഇ​ച്ഛാ​ശ​ക്തി​കൊ​ണ്ടാ​ണ് ബി.​ജെ.​പി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​ല്ലാ​തെ പേ​ശീ​ബ​ലം കൊ​ണ്ട​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്​ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ അ​ഭി​പ്രാ​യം പ​റ​യാ​ൻ താ​നി​ല്ലെ​ന്നും മ​ന്ത്രി ​വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsamith shahmalayalam newsAlphonse Kannamthanam
News Summary - Alphonse Kannanthanam on Muraleedharan's Translation Of Amith Shah-India News
Next Story