Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​െൻറയും മോദിയുടെയും...

എ​െൻറയും മോദിയുടെയും ഹൃദയം പാവങ്ങൾക്കൊപ്പം -കണ്ണന്താനം

text_fields
bookmark_border
എ​െൻറയും മോദിയുടെയും ഹൃദയം പാവങ്ങൾക്കൊപ്പം -കണ്ണന്താനം
cancel

തിരുവനന്തപുരം: കേരളീയരെ കാര്യങ്ങൾ പറഞ്ഞ്​ ബോധ്യപ്പെടുത്താൻ പ്രയാസമാണെന്ന്​ കേന്ദ്രമന്ത്രി അൽഫോൻസ്​ കണ്ണന്താനം. കക്കൂസി​​​െൻറയും വീടി​​​െൻറയും കാര്യങ്ങൾ പറഞ്ഞാൽ മലയാളികൾ ഫോണിൽ കുത്തിയിരുന്ന്​ കളിയാക്കി ചിരിക്കും. അതുകൊണ്ട്​ തനി​െക്കാന്നുമില്ല. ത​​​െൻറയും പ്രധാനമന്ത്രിയുടെയും ഹൃദയങ്ങൾ പാവങ്ങൾക്കൊപ്പമാണ്​. അതിനാലാണ്​ അവരുടെ ആവശ്യങ്ങളെക്കുറിച്ച്​ തങ്ങൾ പറയുന്നത്​. 

മോദി അധികാരത്തിലെത്തു​േമ്പാൾ 67 ശതമാനം പേരും പൊതുസ്ഥലത്താണ്​ മലമൂത്ര വിസർജനം നടത്തിയിരുന്നത്​. കഴിഞ്ഞ മൂന്നര വർഷംകൊണ്ട്​ രാജ്യത്തെ 69 ശതമാനം പേർക്ക്​ കക്കൂസ്​ സൗകര്യം ഉറപ്പാക്കി. 2022 ഒാടെ എല്ലാവർക്കും വീട്​ എന്നതാണ്​ അടുത്ത ലക്ഷ്യം. 2018 മേയ്​ മാസത്തോടെ എല്ലാവീടുകളിലും വൈദ്യുതി എത്തും. 

30 കോടിയിലേറെ പേർക്ക്​ ബാങ്ക്​​ അക്കൗണ്ട്​ തുടങ്ങിയതൊക്കെ വിപ്ലവമല്ലെങ്കിൽ പിന്നെന്താണ്​ വിപ്ലവം?​.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്​നം കേരളത്തിൽ യാഥാർഥ്യമാകണം. അതിന്​ പാർട്ടി വ്യത്യസമില്ലാതെ കേന്ദ്രവും സംസ്ഥാനവും യോജിച്ച്​ പ്രവർത്തിക്കണം.  പ്രധാനമന്ത്രിയുടെ സ്വപ്​നം പങ്കിടാൻ തയാറായാൽ എല്ലാവർക്കും ഒന്നിച്ചുപ്രവർത്തിക്കാൻ സാധിക്കും. ആശയങ്ങൾ വരുന്നത്​ ലോക ബാങ്കിൽനിന്നോ വിദേശ ഏജൻസികളിൽനിന്നോ അല്ല; മറിച്ച്​ പാവ​പ്പെട്ടവരു​െട വാക്കുകളിൽനിന്നാണ്​. അതിനാൽ ജനങ്ങൾ പറയുന്നത്​ കേൾക്കാൻ ഉദ്യോഗസ്ഥർക്ക്​ സമയം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikerala newsMinistermalayalam newsAlphonse Kannanthanambjp
News Summary - Alphonse Kannanthanam on Modi-Kerala News
Next Story