Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ വാഹനത്തിനുള്ളിൽ വീണു; അല്‍ഫോൻസ് കണ്ണന്താനത്തിന് പരിക്ക്
text_fieldsbookmark_border
മണിമല (കോട്ടയം): കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർഥി അല്‍ഫോൻസ് കണ്ണന്താനത്തിന് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വാഹനത്തിനുള്ളില്‍ വീണ് പരിക്ക്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
മണിമലയില്‍ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നതിനിടെ കണ്ണന്താനം വീഴുകയായിരുന്നു. വാഹനത്തിലെ ഫ്ലക്‌സ് ബോര്‍ഡ് മറിഞ്ഞുവീണു. ഇതിനിടെ കണ്ണന്താനത്തിെൻറ നെഞ്ച് വാഹനത്തിെൻറ അരികിലുള്ള കമ്പിയില്‍ ഇടിക്കുകയായിരുന്നു.
വേദനയെ തുടര്‍ന്ന് പൊന്‍കുന്നം അരവിന്ദ ആശുപത്രിയില്‍ ചികിത്സ തേടി. എക്സ്റേ എടുത്തപ്പോള്‍ വാരിയെല്ലിനുനേരിയ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ ചൊവ്വാഴ്ച പര്യടനം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
