Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താൽ വിനോദസഞ്ചാര...

ഹർത്താൽ വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നു -കണ്ണന്താനം

text_fields
bookmark_border
ഹർത്താൽ വിനോദസഞ്ചാര മേഖലയെ ബാധിക്കുന്നു -കണ്ണന്താനം
cancel

കാസർകോട്​: അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന്​ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ്​ കണ്ണന്താനം. പുതിയ സമരമാർഗങ്ങളെക്കുറിച്ച്​ ആലോചിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്​ നഗരസഭ വനിത കോൺഫറൻസ്​ ഹാളിൽ നടന്ന ടൂറിസം വികസന സംവാദം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ടൂറിസം വളരണമെങ്കിൽ ചിന്താഗതിയിലാണ്​ മാറ്റമുണ്ടാകേണ്ടത്​. ഇന്ത്യയിൽ വിനോദസഞ്ചാര രംഗത്ത്​ ഒന്നാം സ്ഥാനത്ത്​ നിൽക്കുന്ന സംസ്ഥാനം തമിഴ്​നാടാണ്​. അത്​ പ്രവർത്തനത്തി​​​െൻറ ഫലമാണ്​. വിനോദസഞ്ചാര മേഖലയിൽ എല്ലാ സാധ്യതകളുമുള്ള സംസ്ഥാനമാണ്​ കേരളം. എന്നാൽ, അത്​ വേണ്ട രീതിയിൽ വിനിയോഗിക്കുന്നില്ലെന്നു മാത്രം. ഇന്ത്യയിൽ ഇന്ന്​ മൊത്ത ആഭ്യന്തര ഉൽപാദനത്തി​​​െൻറ 6.88 ശതമാനം വരുമാനം വിനോദസഞ്ചാര മേഖലയിൽ നിന്നാണ്​.

​െഎ.ടി മേഖലയിൽ പുതിയ സാ​േങ്കതിക വിദ്യകൾ കൊണ്ടുവന്നാൽ വിനോദസഞ്ചാര മേഖലക്കും അത്​ ഗുണം ചെയ്യും. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കാൻ കഴിയുന്ന മേഖലകളാണ്​ ​െഎ.ടിയും ടൂറിസവും. കാസർകോട്​ ജില്ലയിലെ ബേക്കൽ കോട്ടയുടെ വികസനം സംബന്ധിച്ച്​ പുരാവസ്​തു വകുപ്പുമായി ചർച്ച ചെയ്​ത്​ തീരുമാനിക്കും. മൂന്നു വർഷംകൊണ്ട്​ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇപ്പോഴത്തേതിൽ നിന്നും ഇരട്ടിയാക്കുകയാണ്​ ലക്ഷ്യമെന്നും അൽഫോൺസ്​ കണ്ണന്താനം പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamharthalkerala newskerala tourismmalayalam news
News Summary - alphons kannanthanam -Kerala news
Next Story