ബി.ജെ.പി കേരളം പിടിച്ചെടുക്കാൻ പോകുന്നു; കേന്ദ്രമന്ത്രിയായതോടെ തെൻറ ഉറക്കം കുറഞ്ഞു- കണ്ണന്താനം
text_fieldsകൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് അദ്ദേഹം സിംഹത്തെ കാണാത്തതുകൊണ്ടാണെന്ന് കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനം.
പ്രധാനമന്ത്രിക്കൊപ്പം അടിയന്തര യോഗമുള്ളതിനാലാണ് അമിത് ഷാ ജനരക്ഷാ യാത്രയിൽ പങ്കെടുക്കാതെ ഡൽഹിക്ക് മടങ്ങിയത്. പിണറായിയിലൂടെയുള്ള യാത്രയിൽ അദ്ദേഹം പങ്കെടുക്കാതിരുന്നത് വലിയ വാർത്തയാക്കേണ്ടതിെല്ലന്ന് കണ്ണന്താനം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മറ്റെല്ലാ സ്ഥലങ്ങളെയും പോലെ തന്നെയാണ് പിണറായിയും. ബി.ജെ.പി കേരളം പിടിച്ചെടുക്കാൻ പോകുകയാണ്. ആയുർവേദത്തിനും യോഗക്കും പ്രാധാന്യം നൽകി വലിയ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകാൻ പോകുകയാണ്.
കേന്ദ്രമന്ത്രിയായതോടെ തെൻറ ഉറക്കം കുറഞ്ഞു. നല്ല ജോലിഭാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പെേട്രാളിെൻറ നികുതി കുറക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെക്കുറിച്ച ചോദ്യത്തിന് താൻ പെേട്രാളിയം മന്ത്രിയല്ലെന്നായിരുന്നു കണ്ണന്താനത്തിെൻറ മറുപടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
