Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവമാധ്യമങ്ങളിൽ...

നവമാധ്യമങ്ങളിൽ വ്യാജപ്രചാരണം: കണ്ണന്താനം പരാതി നൽകി

text_fields
bookmark_border
alphons-kannanthanam
cancel

തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​ര െ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ഡി.​ജി.​പി​ക്ക് പ​രാ​തി ന​ൽ​കി. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സി.​ആ​ർ.​പി.​എ​ഫ് ജ​വാ​ൻ വ​സ​ന്ത​കു​മാ​റി​​െൻറ സം​സ്കാ​ര​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ ശ​വ​പ്പെ​ട്ടി​ക്ക​രി​കി​ൽ നി​ൽ​ക്കു​ന്ന ക​ണ്ണ​ന്താ​ന​ത്തി​​െൻറ ചി​ത്രം ആ​രോ പ​ക​ർ​ത്തി അ​ദ്ദേ​ഹ​ത്തി​​െൻറ സോ​ഷ്യ​ൽ മീ​ഡി​യ ഓ​ഫി​സി​ൽ അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു.

ഇൗ ​ചി​ത്രം മ​ന്ത്രി​യു​ടെ മീ​ഡി​യ സെ​ക്ര​ട്ട​റി ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്തു. തു​ട​ർ​ന്ന് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ, അ​ത് സെ​ൽ​ഫി​യാ​ണെ​ന്ന പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ഫേ​സ്ബു​ക്കി​ൽ മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ് പ​രാ​തി. ഒ​രു ജ​വാ​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ ത​ന്നെ​ക്കു​റി​ച്ച് വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ണ​ന്താ​ന​ത്തി​​െൻറ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ഡാ​നി ജെ. ​പോ​ൾ ഡി.​ജി.​പി​യെ നേ​രി​ൽ ക​ണ്ടാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamPulwama Attack
News Summary - alphons kannanthanam filed case -Kerala news
Next Story