Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ റെയിൽ രൂപരേഖ...

കെ റെയിൽ രൂപരേഖ കെട്ടിച്ചമച്ചതെന്ന്​ സാധ്യത പഠന സംഘത്തലവന്‍റെ വെളിപ്പെടുത്തൽ

text_fields
bookmark_border
കെ റെയിൽ രൂപരേഖ കെട്ടിച്ചമച്ചതെന്ന്​ സാധ്യത പഠന സംഘത്തലവന്‍റെ വെളിപ്പെടുത്തൽ
cancel

തിരുവനന്തപുരം: കെ റെയിലിന്​ കീഴിൽ സംസ്ഥാന സർക്കാറ​ി​െൻറ സ്വപ്​ന പദ്ധതിയായ സിൽവർ ലൈനി​െൻറ ഡി.പി.ആർ യാഥാർഥ്യങ്ങൾ പരിഗണിക്കാതെ​ കെട്ടിച്ചമച്ചതെന്ന് ​പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ. സ്​റ്റേഷനുകൾ നിശ്ചയിച്ചതും കൃത്രിമ ഡി.പി.ആര്‍ വെച്ചാണ്. പ്രളയ- ഭൂകമ്പ സാധ്യത, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതിയുടെ രൂപരേഖയിലില്ല. ബദല്‍ അലൈൻമെൻറിനെക്കുറിച്ചും പഠിച്ചിട്ടില്ല.

ഫ്രാൻസ്​​ ആസ്ഥാനമായ കമ്പനിയാണ്​ സാധ്യത പഠനം നടത്തിയതെന്ന പ്രചാരണം തെറ്റാണ്​. ഫരീദാബാദ്​ ആസ്ഥാനമായ കമ്പനിയാണ്​ പഠനം നടത്തിയത്​​. ഫ്രഞ്ചുകാരല്ല, ഇന്ത്യക്കാർതന്നെയാണ്​ പഠനസംഘത്തിൽ ഉൾപ്പെട്ടതും. ഉദ്ദേശിക്കുന്ന അലൈൻമെൻറിനൊപ്പം ബദൽ അലൈൻമെൻറുകളും ഡി.പി.ആറിൽ ഉൾപ്പെടുത്തണമെന്നാണ്​ വ്യവസ്ഥ. സിൽവർ ലൈനി​െൻറ കാര്യത്തിൽ ബദലുകളൊന്നുമുണ്ടായിരുന്നില്ല.

സ്​റ്റാൻഡേഡ്​ ഗേജിലാണോ ബ്രോഡ്​ഗേജിലാണോ പാത വേണ്ടതെന്ന്​ തീരുമാനിക്കേണ്ടത്​ റെയിൽവേ ബോർഡാണ്​. പദ്ധതിയുടെ ഡി.പി.ആർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അത്​ പരസ്യപ്പെടുത്തണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിനുവേണ്ടി നേരത്തേ ഡി.എം.ആർ.സി തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ടി​െൻറ ഏകദേശ രൂപമാണ്​ സിൽവർ ലൈനിനായി കൊടുത്തത്​. യാത്രക്കാരുടെ എണ്ണം യാഥാർഥ്യങ്ങളോട്​ പൊരുത്തപ്പെടുന്നതല്ല. സ്​റ്റേഷനുകള്‍ നിർണയിച്ചതിലും പിഴവുണ്ട്​. നഗരങ്ങളെ ഒഴിവാക്കി ഇടനാടുകളിലാണ് സ്​റ്റേഷനുകൾ. പാതയിൽ ഭൂരിഭാഗവും മണ്ണിട്ട് നികത്തിയ സ്ഥലങ്ങളിലൂടെയാണ്​. ഭൂപ്രകൃതിയും പ്രളയസാധ്യതയും പഠിക്കാതെയാണ്​ ഇതെന്നും അലോക്​ വർമ ആരോപിച്ചു.

ഡി.പി.ആർ പുറത്തുവിടണമെന്ന്​ തുടക്കം മുതൽ പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇതുവരെ തയാറായിട്ടില്ല. വൻകിട പദ്ധതികൾക്കൊന്നും ആദ്യഘട്ടത്തിൽതന്നെ ഡി.പി.ആർ പുറത്തുവിടുന്ന പതിവില്ലെന്നാണ്​ കെ റെയിലി​െൻറ വാദം. ഡി.പി.ആർ വാണിജ്യസ്വഭാവം കൂടിയുള്ള രേഖയാണ്​. പദ്ധതിയുടെ വിശദാംശങ്ങൾ​ സാമൂഹികാഘാത പഠന റിപ്പോർട്ടിലും പാരിസ്ഥിതികാഘാത പഠന റി​പ്പോർട്ടിലുമു​ണ്ടെന്നും ഇത്​ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നുമാണ്​ കെ റെയിൽ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alok Kumar VermaDPRK-Rail
News Summary - Alok Kumar Verma against k rail dpr
Next Story