Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊഞ്ച് കഴിച്ച് അലർജിയുണ്ടായ യുവതി മരിച്ചു

text_fields
bookmark_border
nikhitha
cancel

തൊടുപുഴ: ഭക്ഷണത്തിൽനിന്നുണ്ടായ അലർജിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിതയാണ് (20) മരിച്ചത്.

സ്വകാര്യ കണ്ണട വിൽപന കമ്പനിയുടെ തൊടുപുഴ ഔട്ട്‌ലറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലർജിയുണ്ടാവാൻ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷം നിഖിതക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തിയ ശേഷം യുവതിക്ക് ഹൃദയാഘാതം ഉണ്ടായതായി ഡോക്‍ടർമാർ പറഞ്ഞു.

വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11.15ഓടെ മരിച്ചു. നിഖിതയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സഹോദരൻ: ജിഷ്‍ണു (കോയമ്പത്തൂർ ധനലക്ഷ്‍മി കോളജ് വിദ്യാർഥി).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Allergy from food; The woman died in thodupuzha
Next Story