ബി.ജെ.പിക്കാരനെ ലീഗ് മത്സരിപ്പിക്കുന്നതായി ആരോപണം; അപകീർത്തിപ്പെടുത്തുന്നതായി കാണിച്ച് പരാതി
text_fieldsഉമേഷ്
നാദാപുരം: വെള്ളൂർ കലാപത്തിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകനെ ലീഗ് മത്സരിപ്പിക്കുന്നതായി ആരോപണം. അപകീർത്തിപ്പെടുത്തുന്നതായി കാണിച്ച് സ്ഥാനാർഥി പൊലീസിൽ പരാതി നൽകി.
തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിലെ മുസ്ലിം ലീഗ് സ്ഥാനാർഥിക്കെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്.
തൂണേരി ബ്ലോക്ക് പാറക്കടവ് ഡിവിഷനിൽ ഉമേഷ് ആണ് മുസ്ലിം ലീഗ് സ്ഥാനാർഥി. എതിർ സ്ഥാനാർഥി സി.പി.എമ്മിലെ എൻ.എം. മനോജാണ്.
ബി.ജെ.പിക്ക് സ്ഥാനാർഥിയില്ല. ഉമേഷിനെയാണ് ബിജെപിയും പിന്തുണക്കുന്നത്. 2015ൽ വെള്ളൂരിൽ ഷിബിൻ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഇതിൽ ഉമേഷും പ്രതിയാണെന്നാണ് ആരോപണം. എന്നാൽ, ഇത് വ്യാജപ്രചരണമാണെന്ന് കാണിച്ച് ഉമേഷ് വളയം പൊലീസിൽ പരാതി നൽകി.

