Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ സെക്രട്ടറിക്കെതിരെ 211 കോടിയുടെ ക്രമക്കേട്​ ആരോപണം

text_fields
bookmark_border
ജില്ല പഞ്ചായത്ത്​ സെക്രട്ടറിക്കെതിരെ 211 കോടിയുടെ ക്രമക്കേട്​ ആരോപണം
cancel
Listen to this Article

കാസർകോട്​: ജില്ല പഞ്ചായത്ത്​ സെക്രട്ടറി എസ്​. ബിജുവിനെതിരെ 211 കോടി രൂപയുടെ ക്രമക്കേട്​ ആരോപണം. എസ്​. ബിജു കോട്ടയം നഗരസഭ സെക്രട്ടറിയായിരിക്കെ നഗരസഭയുടെ ഏഴ്​ അക്കൗണ്ടുകളിലായാണ്​ ഇത്രയും തുകയുടെ കുറവ്​ സംഭവിച്ചത്​. ഇതേത്തുടർന്ന്​ സീനിയർ ഫിനാൻസ്​ ഓഫിസറുടെ നേതൃത്വത്തിൽ ടെക്​നിക്കൽ അക്കൗണ്ട്​സിലെ വിദഗ്​ധരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ്​ ക്രമക്കേട്​ കണ്ടെത്തിയത്​.

വിദഗ്​ധ സംഘത്തിന്റെ റിപ്പോർട്ട്​ വരുമ്പോൾ ബിജു മലപ്പുറത്തായിരുന്നു. 2025 മാർച്ച്​ 14ന്​ റിപ്പോർട്ട്​ തദ്ദേശ വകുപ്പ്​ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ലഭിച്ച്​ നടപടിക്ക്​ ശിപാർശ ചെയ്തപ്പോൾ ബിജു കാസർകോട്​ ജില്ല പഞ്ചായത്ത്​ സെക്രട്ടറിയാണ്​. ബിജുവിനെതിരെയുള്ള കുറ്റാരോപണ മെ​മ്മോയും റിപ്പോർട്ടും കാസർകോട്​ ജില്ല പഞ്ചായത്ത്​ ഡെപ്യൂട്ടി ഡയറക്ടർ ബിജുവിന്​ കൈമാറി വിശദീകരണം വാങ്ങി പ്രിൻസിപ്പൽ ഡയറക്ടറേറ്റിലേക്ക്​ അയക്കാനാണ്​ നിർദേശം​.

കുറ്റാരോപണ മെമ്മോയിൽ ഇങ്ങനെ പറയുന്നു: തദ്ദേശ സ്വയംഭരണ വകുപ്പ്​ ഉത്തരവ് പ്രകാരം നഗരസഭകളുടെ മുഴുവൻ അച്ചടി ജോലികൾക്കും ഗ്രാമലക്ഷ്മി മുദ്രാലയത്തെയാണ്​ ചുമതലപ്പെടുത്തിയത്​. എന്നാൽ, കോട്ടയം നഗരസഭയിൽ 2018 മുതൽ 2022 വരെ അഞ്ചു തവണകളിലായി 12000 രസീത് ബുക്കുകൾ രശ്മി ഓഫ് സെറ്റ് പ്രിന്റേഴ്സ് വടക്കൻ പറവൂർ എന്ന സ്ഥാപനത്തിൽ അച്ചടിച്ച് ഉപയോഗിച്ചു.

ഇത്​ നിരുത്തരവാദപരമാണ്​. ബുക്കുകൾ ദുരുപയോഗം ചെയ്യാൻ ഇത്​ കാരണമായി. 2020-21 മുതൽ 2023-24 വർഷം വരെ ഒന്നുമുതൽ 3000 വരെയുള്ള രസീത് ബുക്കുകളിലെ 155959 രസീത്​ നമ്പറുകളിൽ 49728 രസീത് നമ്പറുകൾ വ്യാജമാണെന്ന് കണ്ടെത്തി. ഈ ഇനത്തിൽ മാത്രം മുനിസിപ്പാലിറ്റിക്ക് 10.68 കോടി നഷ്ടമായി. ഔദ്യോഗിക കൃത്യനിർവഹണത്തിലെ ബിജുവിന്റെ വീഴ്ചയാണ്​ ഇതിനു കാരണമെന്ന്​ കുറ്റപത്രത്തിൽ പറഞ്ഞു. മെമ്മോ ലഭിച്ച്​ 15 ദിവസത്തിനകം മറുപടി നൽകാനാണ്​ നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District PanchayatKasaragodKerala
News Summary - Allegations of irregularities worth Rs 211 crore against the district panchayat secretary
Next Story