Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എം.മണിയുടെ മകൾക്കെതിരെ ഇരട്ടവോട്ട് ആരോപണം

text_fields
bookmark_border
രാജാക്കാട് ഏരിയ സെക്രട്ടറിയാണ് എം.എം.മണിയുടെ മകൾ സുമ സുരേന്ദ്രൻ
suma surendran
cancel
camera_alt

സുമ സുരേന്ദ്രൻ 

നെടുങ്കണ്ടം: സംസ്ഥാനത്ത് ഇരട്ട വോട്ട് ആളികത്തുന്നതിനിടെ മുന്‍ വൈദ്യൂതി മന്ത്രിയും നിലവിലെ ഉടുമ്പന്‍ചോല എം.എല്‍.എ.യുമായ എം.എം.മണിയുടെ മകളും സി.പി.എം രാജാക്കാട് ഏരിയ സെക്രട്ടറിയുമായ സുമ സുരേന്ദ്രന് ഇരട്ട വോട്ടുള്ളതായി ആരോപണം. ഉടുമ്പന്‍ചോല താലൂക്കിലെ രാജാക്കാട്, രാജകുമാരി എന്നിങ്ങനെ രണ്ട് പഞ്ചായത്തുകളിലെ വോട്ടർപട്ടികയിൽ ആണ് സുമ സുരേന്ദ്രന്‍റെ പേരുള്ളത്.

രാജക്കാട് ഗ്രാമ പഞ്ചായത്തിലെ സ്ഥിര തമാസകാരിയായ സുമക്ക് അഞ്ചാം വാര്‍ഡില്‍ ആണ് വോട്ട് ഉള്ളത്. മുമ്പ് രാജകുമാരി പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡില്‍ നിന്നും മത്സരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തിരുന്നു. ഇപ്പോഴും രാജകുമാരിയിലെ ഒന്നാം വാര്‍ഡിലും വോട്ട് ഉണ്ട്. ഇരട്ട വോട്ട് വിവാദം സംസ്ഥാനത്ത് ആളികത്തുന്നതിനിടെയാണ് സി.പി.എം വനിത നേതാവിനും ഇരട്ട വോട്ട് ഉണ്ടെന്ന് വ്യക്തമാകുന്നത്.

രാജകുമാരി പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമകേടുണ്ടെന്ന് മുമ്പ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേ സമയം രാജകുമാരിയില്‍ താമസിച്ചിരുന്ന കാലത്താണ് അവിടെ വോട്ട് ഉണ്ടായിരുന്നതെന്നും താമസം മാറിയതോടെ പേര് നീക്കം ചെയ്യാന്‍ അപേക്ഷ കൊടുത്തിരുന്നെന്നും സുമ സുരേന്ദ്രന്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allegations of double voting against M.M. Mani daughter
Next Story