Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോപണങ്ങൾ അഭിഭാഷകനും പി.സി. ജോർജുമായുള്ള കൂടിയാലോചനക്കുശേഷം -കെ.ടി. ജലീൽ

text_fields
bookmark_border
K.T. Jaleel
cancel
Listen to this Article

വളാഞ്ചേരി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചത് അവരുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജും പി.സി. ജോർജുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് മുൻമന്ത്രി ഡോ. കെ.ടി. ജലീൽ. സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.

വ്യക്തിപരമായ ബന്ധമില്ലെന്നും മന്ത്രിയെന്ന നിലയിൽ ഔദ്യോഗിക ബന്ധമാണുള്ളതെന്നും നേരത്തേ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നതാണെന്ന് ജലീൽ പറഞ്ഞു. പിന്നീട് അഡ്വ. കൃഷ്ണരാജും പി.സി. ജോർജുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇപ്പോഴത്തെ ആരോപണങ്ങൾ. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ തന്‍റേതുൾപ്പെടെ എല്ലാ ഇലക്ട്രോണിക് തെളിവുകളും പരിശോധിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allegations After consultation with PC George -KT. Jaleel
Next Story