Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസുകാർ രഹസ്യം...

പൊലീസുകാർ രഹസ്യം ചോർത്തിയെന്ന ആരോപണം: അന്വേഷണം തുടങ്ങി

text_fields
bookmark_border
പൊലീസുകാർ രഹസ്യം ചോർത്തിയെന്ന ആരോപണം: അന്വേഷണം തുടങ്ങി
cancel
Listen to this Article

മൂ​ന്നാ​ർ: തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ള്‍ക്ക് ര​ഹ​സ്യം ചോ​ര്‍ത്തി ന​ല്‍കി​യെ​ന്ന പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച്​ ഡി​വൈ.​എ​സ്.​പി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി കെ.​ആ​ർ. മ​നോ​ജാ​ണ്​​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ മൂ​ന്ന് പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​യാ​ണ് അ​ന്വേ​ഷ​ണം. മ​റ്റൊ​രു സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​നെ​തി​രെ ഉ​യ​ർ​ന്ന സ​മാ​ന ആ​രോ​പ​ണം ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

ഇ​തി​നി​ടെ പു​തി​യ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​വൈ.​എ​സ്.​പി​​യെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട വി​വ​ര​ങ്ങ​ള്‍ അ​ത്​ കൈ​കാ​ര്യം ചെ​യ്യു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​മ്പ്യൂ​ട്ട​റി​ല്‍നി​ന്ന്​ ചോ​ർ​ത്തി ന​ൽ​കി​യെ​ന്നും ഇ​തി​ന് മ​റ്റു ചി​ല പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​ത്താ​ശ ചെ​യ്​​തെ​ന്നു​മാ​ണ്​ ആ​രോ​പ​ണം.

എ​ന്നാ​ൽ, കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ആ​രോ​പ​ണ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യാ​ണ്​ ആ​​ദ്യം പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്നും ഡി​വൈ.​എ​സ്.​പി കെ.​ആ​ർ. മ​നോ​ജ്​ പ​റ​ഞ്ഞു.

ഏ​തു​വി​ധ​ത്തി​ലു​ള്ള രേ​ഖ​ക​ളാ​ണ് ചോ​ര്‍ന്ന​തെ​ന്നും എ​ന്ത് ഉ​ദ്ദേ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​ണ് ചോ​ർ​ത്തി​യ​ത്​ എ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ ക​ണ്ടെ​ത്താ​നാ​കൂ. അ​ന്വേ​ഷ​ണ​ഭാ​ഗ​മാ​യി പൊ​ലീ​സു​കാ​രു​ടെ ഫോ​ൺ പി​ടി​​ച്ചെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഡി​വൈ.​എ​സ്.​പി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemunnar
News Summary - Allegation that the police leaked the secret: The investigation has begun
Next Story