ട്രാന്‍സ്ഗ്രിഡ് കരാറുകൾ എല്ലാം റദ്ദാക്കണം –വി.ഡി. സതീശന്
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ പണികള്‍ക്കുള്ള തുക നിശ് ചയിച്ചത് കരാര്‍ നേടിയ സ്കാര്ലൈറ്റ് കമ്പനിയുടെ പ്രതിനിധി കൂടി ചേര്‍ന്നാണെന്ന ആരോപ ണവുമായി വി.ഡി. സതീശന് എം.എൽ.എ. പദ്ധതിയുടെ സിവിൽ സ്വഭാവത്തിലുള്ള ജോലികൾക്ക് ഡല് ഹി ഷെഡ്യൂള്‍ റേറ്റ് നിശ്ചയിച്ചതില്‍ തങ്ങള്‍ക്ക് എതിർപ്പില്ല. അതേസമയം, സാങ്കേതിക പ്രവൃത്തികള്‍ക്ക് കെ.എസ്.ഇ.ബി തയാറാക്കിയ നിരക്കിലാണ് അഴിമതിയുള്ളത്. അതേക്കുറിച്ചാണ് തങ്ങൾ ആരോപണം ഉന്നയിച്ചത്. അതിനാൽ ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ എല്ലാ കരാറുകളും റദ്ദാക്കണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കിഫ്ബിയിൽ 20(2) പ്രകാരമുള്ള സി.എ.ജി ഓഡിറ്റ് ആണ് വേണ്ടത്. സി.എ.ജി 14(1) പ്രകാരം ഓഡിറ്റ് നടത്തുകയാണെങ്കില്‍ ആ നിയമത്തിലെ 14(3) വ്യവസ്ഥപ്രകാരം മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ അവര്‍ക്ക് ഓഡിറ്റ് നടത്താനാവില്ല. അഴിമതിക്കാർ അതോടെ രക്ഷപ്പെടും. ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ ഓരോ പണിക്കും ഇരുന്നൂറ് കോടിയിലേറെ രൂപ അധികമാണ് നല്‍കിയിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ മുന്‍ഗണനയിലുണ്ടായിരുന്ന പദ്ധതികളായിരുന്നില്ല ഇവ. കരാറുകാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു.
പ്രവൃത്തികള്‍ക്കുള്ള നിരക്കില്‍ ഒരു പ്രത്യേക എൻജിനീയറെ ഉപയോഗിച്ച് 50 മുതല്‍ 80 ശതമാനത്തിെൻറ വരെ വർധനയുണ്ടാക്കിയും പ്രീക്വാളിഫിക്കേഷന് വ്യവസ്ഥകളില്‍ ചില നിബന്ധനകള്‍ െവച്ച് പല കമ്പനികളെയും പുറത്താക്കിയുമാണ് ക്രമക്കേട് നടത്തിയത്. താല്പര്യമുള്ള കമ്പനികളെ മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളാണ് പ്രീ ക്വാളിഫിക്കേഷനില്‍ ഉള്‍പ്പെടുത്തിയത്.
സ്കാര്ലൈറ്റിന് നല്‍കേണ്ട പദ്ധതിക്ക് അവര്‍ ഉല്പാദിപ്പിക്കുന്ന പ്രത്യേകതരം കമ്പി ഉപയോഗിക്കണമെന്ന വ്യവസ്ഥ െവച്ചു. ഇതുവഴി മറ്റ് കമ്പനികള്‍ പുറത്തായതോടെ ടെന്‍ഡറിന് മത്സരസ്വഭാവം നഷ്ടപ്പെട്ടു. ബാക്കിയുണ്ടായിരുന്ന കമ്പനികള്‍ അഡ്ജസ്റ്റ്മെൻറ് നടത്തി ഓരോ പദ്ധതിയും വീതിച്ച് എടുക്കുകയായിരുന്നുവെന്നും സതീശന് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
