Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടിയന്തര പ്രമേയ...

അടിയന്തര പ്രമേയ ചർച്ചയിൽ 15-ാം കേരളാ നിയമസഭക്ക് സർവകാല റെക്കോഡ്

text_fields
bookmark_border
Kerala Legislative Assembly
cancel
camera_alt

കേരളാ നിയമസഭ

തിരുവനന്തപുരം: അടിയന്തര പ്രമേയ ചർച്ചകളിൽ 15-ാം കേരള നിയമസഭക്ക് സർവകാല റെക്കോഡ്. ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ ചർച്ചകൾ ഏറ്റവും കൂടുതൽ നടന്നത് 15-ാം നിയമസഭയിലാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ സഭയെ അറിയിച്ചു.

സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾ ഉൾപ്പെടെ 14മത്തെ ചർച്ചയാണ് ഇന്ന് നിയമസഭയിൽ നടക്കുന്നത്. ഒന്നാം നിയമസഭ മുതൽ 14-ാം നിയമസഭ വരെ ആകെ 30 ചർച്ചകളാണ് ചട്ടം 50 പ്രകാരം നടന്നിട്ടുള്ളതെന്നും സ്പീക്കർ വ്യക്തമാക്കി.

'ചട്ടം 50 പ്രകാരമുള്ള ചർച്ച നടക്കുന്ന കാര്യത്തിൽ 15-ാം കേരള നിയമസഭ ഒരു സർവകാല റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്. ഇന്നത്തേത് ഉൾപ്പെടെ 14മത്തെ ചർച്ചയാണ് സഭയിൽ നടക്കുന്നത്. ഒന്നാം നിയമസഭ മുതൽ 14-ാം നിയമസഭ വരെ ആകെ 30 ചർച്ചകളാണ് ചട്ടം 50 പ്രകാരം നടന്നിട്ടുള്ളത്. ഇത് താരതമ്യം ചെയ്യുമ്പോൾ ഒരു അപൂർവ നേട്ടമാണെന്ന് നമുക്ക് അഭിമാനിക്കാം' -സ്പീക്കർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Recordkerala legislative assemblyadjournment resolutionLatest News
News Summary - All-time record for the 15th Kerala Legislative Assembly in the discussion of adjournment resolutions
Next Story