സംസ്ഥാനത്തെ പൂട്ടിയ മുഴുവൻ മദ്യശാലകളും തുറക്കാന്‍ വഴിയൊരുങ്ങുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന മുഴുവൻ മദ്യശാലകളും തുറക്കാന്‍ വഴിയൊരുങ്ങുന്നു. സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തില്‍ 2018-19ൽ നടപ്പാക്കുന്ന മദ്യനയത്തിെൻറ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ത്രീ സ്റ്റാർ ബാറുകള്‍ ഉൾപ്പെടെ മദ്യശാലകൾ തുറക്കാൻ വഴിയൊരുങ്ങുന്നത്.പുതുതായി ഒരു ബാറും തുറക്കുന്നില്ലെന്നും സുപ്രീംകോടതി നിർദേശം നടപ്പാക്കുകമാത്രമാണ് ചെയ്യുന്നതെന്നുമാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.
ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. അതിെൻറ അടിസ്ഥാനത്തിൽ ഏപ്രിൽ രണ്ടിന് പുതിയ മദ്യനയം നിലവിൽവരുന്നതോടെ സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന എല്ലാ മദ്യശാലകളും തുറന്നേക്കും. ദേശീയപാതയുടെ ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് മദ്യശാലകൾ പൂട്ടിയത്. എന്നാൽ, സുപ്രീംകോടതി ഉത്തരവ് മാറ്റിയ സാഹചര്യത്തിലാണ് മദ്യശാലകൾ വീണ്ടും തുറക്കുന്നത്.
പൂട്ടിയ മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കുമെന്നാണ് പ്രാഥമിക കണക്ക്. സുപ്രീംകോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ പഞ്ചായത്തുകളിൽ മദ്യശാലകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമുണ്ട്. അതനുസരിച്ച് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തിനെ നഗരപ്രദേശമായി കണക്കാക്കും.ടൂറിസം മേഖലകളും ഇനിമുതല്‍ നഗരമേഖലകളായി കണക്കാക്കപ്പെടും. വിനോദസഞ്ചാരമേഖലകള്ക്ക് നിശ്ചിത ജനസംഖ്യയില്ലെങ്കിലും ഇളവ് ലഭിക്കും.
പാതയോരത്തെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നേരത്തേ ബാറുകൾക്കും മദ്യശാലകൾക്കും നൽകിയിരുന്ന ഇളവ് വിധിയിൽ കള്ളുഷാപ്പുകളെയും ഉൾപ്പെടുത്തി കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏതൊക്കെ കള്ളുഷാപ്പുകൾ തുറക്കാമെന്ന് സർക്കാറിന് തീരുമാനിക്കാം. ദേശീയ, സംസ്ഥാന പാതകളുടെ സമീപത്തെ മദ്യവിൽപനക്കുള്ള നിയന്ത്രണത്തിലും സുപ്രീംകോടതി ഇളവ് നൽകിയിരുന്നു. മദ്യശാലകൾ തുറക്കാൻ കഴിയുന്ന പട്ടണത്തിെൻറ സ്വഭാവമുള്ള പഞ്ചായത്തുകൾ ഏതൊക്കെയെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നായിരുന്നു സുപ്രീംകോടതി ഡിവിഷൻ െബഞ്ചിെൻറ വിധി. ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ പഞ്ചായത്തുകളിലും വികസനഅതോറിറ്റി പ്രദേശങ്ങളിലും നിലവിലെ വികസനം കണക്കിലെടുത്ത് അവ മദ്യശാലകൾ തുടങ്ങാവുന്ന പട്ടണങ്ങളാണോയെന്ന് അതത് സംസ്ഥാന സർക്കാറുകൾക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന് 2015 ഡിസംബർ 15ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. നഗരപാതകളെ ഈ ദൂരപരിധിയിൽനിന്നൊഴിവാക്കി പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഇളവ് മുനിസിപ്പൽ മേഖലകൾക്കുകൂടി അനുവദിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ഹരജി നൽകിയതിനെതുടർന്ന് 2017 മാർച്ച് 31നും ജൂലൈ 11നും കോടതി അനുകൂല ഉത്തരവുകൾ നൽകിയിരുന്നു. ഇൗ സുപ്രീംകോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള മാർഗനിർദേശങ്ങളാണ് മദ്യനയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.