Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്ന്​ മരണവണ്ടികളും...

മൂന്ന്​ മരണവണ്ടികളും നിർത്താതെ പോയി; ഒടുവിൽ ജീവിതവഴി തെളിച്ച്​ ജൻസൻ

text_fields
bookmark_border
മൂന്ന്​ മരണവണ്ടികളും നിർത്താതെ പോയി; ഒടുവിൽ ജീവിതവഴി തെളിച്ച്​ ജൻസൻ
cancel
camera_alt

ജൻസൻ (ചിത്രങ്ങൾ: പ്രശാന്ത് മൊണാലിസ അമ്പലത്തറ)

മരണത്തിലേക്കുള്ള മൂന്നു വണ്ടികളും നിർത്താതെ പോയപ്പോൾ ജ​ൻ​സ​ൻ കുര്യൻ ജീവകാരുണ്യത്തി​െൻറ വഴിയിലൂടെ നൻമയുടെ വീട്ടിലേക്കു യാത്ര തുടങ്ങി. കാ​സ​ർ​കോട്​ ജി​ല്ല​യി​ൽ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​യോ​ടി ഗ്രാമത്തിൽ വാരണാക്കുഴി കുര്യൻ, ലീലാമ്മ ദമ്പതികളുടെ മകനാണ് ജൻസൻ. നാട്ടുകാർക്ക് സഹാ​യിയും അ​നീ​തി ക​ണ്ടാ​ൽ ക​ല​ഹിക്കുന്നയാളുമായിരുന്നു..

നാടി​െൻറ ആഘോഷങ്ങളിൽ അയാൾ സജീവ പങ്കാളിയായി. 22ാം വ​യ​സി​ൽ ഗ​ൾ​ഫി​ലേ​ക്ക് വി​മാ​നം ക​യ​റി. ദു​ബാ​യി​ൽ, പ​ല ജോ​ലി​ക​ൾ ചെയ്തു. ആറു വർഷങ്ങൾക്കു ശേഷം പിതാവിനു അർബുദ ബാ​ധ സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ നാട്ടിലേക്കു മടങ്ങി. സമ്പാദിച്ച​തെ​ല്ലാം പിതാവി​െൻറ ചി​കിത്സ​ക്ക് ചെ​ല​വ​ഴി​ച്ചു. 28ാം വയസിൽ കാസർകോട് ചെർക്കളയിലെ സി​മ​ന്‍റ് ഇഷ്ടിക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ജോ​ലി​ക്കാരനായി.

2018 ഏപ്രിൽ 28ന് ജൻസൻ പ്രണയിച്ചിരുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചു. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ. ചെ​ർ​ക്ക​ള​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന സി​മ​ന്‍റ് ഇഷ്ടിക നിർമ്മാണ യൂണിറ്റ് തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പിക്കാൻ ഏറ്റെടുത്തത് ഇക്കാലത്താണ്. ​നാ​ട്ടി​ലു​ള്ള ചി​ല​ർ​ക്ക് ജോ​ലി കൊ​ടു​ക്കു​ക കൂടിയായി​രു​ന്നു ല​ക്ഷ്യം.

എല്ലാ സ്വപ്​നങ്ങള​ും തകർന്ന ക്രിസ്​മസ്​ രാവ്​

2017 ക്രിസ്​മസ്​ തലേന്ന്​ രാത്രി. ജോ​ലികഴിഞ്ഞ് വീട്ടിലേക്ക്​ വരികയായിരുന്നു ജൻസൻ. റോ​ഡി​ൽനി​ന്നും 300 മീ​റ്റ​ർ ഇ​ട​വ​ഴിയിലൂടെ നടന്നാണ് വീ​ട്ടി​ലെ​ത്തേണ്ടത്. ചെ​റി​യ കയ​റ്റ​മു​ള്ള ഒ​റ്റ​യ​ടി​പ്പാ​ത.. മൊ​ബൈ​ൽ​ഫോ​ൺ ഓ​ഫാ​യി​പ്പോ​യ​തി​നാ​ൽ വെ​ളി​ച്ച​മി​ല്ല. വ​ഴി പാ​തി​യോ​ളം പി​ന്നിട്ടു. ഒ​രു ക​ല്ലി​ൽ ക​യ​റി​യ​പ്പോ​ൾ കാ​ലിടറി. അഞ്ചടിയോളം ഉയരത്തിലുള്ള മൺതിട്ടയുടെ മു​ക​ളി​ൽനി​ന്ന്​ അ​യാൾ താ​ഴേ​ക്കു വീണു.. പി​ന്നാ​ലെ ഒ​രു​വലിയ ക​ല്ലു​കൂ​ടി നെ​ഞ്ച​ത്തു വീണു. പി​ന്നെ​യൊ​ന്നും ഓ​ർ​മ​യി​ല്ല.

ര​ണ്ടു​ദി​വസം ​കഴിഞ്ഞ് ക​ണ്ണുതു​റ​ന്നപ്പോൾ മം​ഗ​ലാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രിയി​ലാ​യി​രു​ന്നു. ബോധം വന്ന പ്പോ​ൾ ശരീരം അനക്കാനായില്ല. സ​ഹാ​യ​ത്തി​ന് ന​ഴ്സു​മാ​രെ വി​ളി​ച്ചു. അ​വ​ർ ഓ​ടി​യെ​ത്തി. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ഡോ​ക്‌​ട​റും. ജ​ൻ​സ​ൻ പ​ല​തും ചോ​ദി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ​രും ഉ​ത്ത​രം പ​റ​ഞ്ഞി​ല്ല.


അ​വി​ടേ​ക്കെ​ത്തി​യ സീ​നി​യ​ർ ഡോ​ക്ട​റാണ് പറഞ്ഞത്, "വീ​ഴ്ച​യി​ൽ ശ​രീ​ര​ത്തി​ന്​ ചി​ല പരി​ക്കു​ക​ളുണ്ട്. കു​റ​ച്ചു​നാ​ൾ കി​ട​ന്നി​ട്ട് പോ​കാം..." എന്ന്. ആ​ശു​പ​ത്രി വാസത്തിനിടെ കാ​ണാൻ വന്നവ​ർ സ​ഹ​തപിച്ചു കൊണ്ടിരുന്നു. അയാൾ കളിചി​രി​ക​ളി​ൽ മു​ഴു​കി അ​തി​നെ മറികടക്കാൻ ശ്രമിച്ചു.

പിന്നീട് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി. പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​മെ​ന്നു​ള്ള പ്രതീക്ഷ യായി​രു​ന്നു മ​ന​സ് നിറയെ. ഒ​രു വൈ​കു​ന്നേ​രം സന്ദർശനത്തിനെത്തിയ ജൻസന്‍റെ പിതാവിന്‍റെ അ​നു​ജ​ൻ യാ​ഥാ​ർ​ഥ്യ​ങ്ങൾ അയാളെ ബോധ്യപ്പെടുത്തി:

"സ്പൈനെൽ​കോ​ഡ് ഇ​ൻ​ജുറി​യാ​ണ്. ഇ​നി എ​ഴു​ന്നേ​റ്റു​ന​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല..."

പി​ന്നീ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞ​തൊ​ന്നും അ​യാൾ കേ​ട്ടി​ല്ല. ആ വാക്കുകൾ ജൻസനെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രു​ന്നു. സ്വപ്ന​ങ്ങ​ൾ ത​ക​ർ​ന്നു​ വീ​ഴു​ന്ന വേ​ദ​ന​യി​ൽ മനസ് നീ​റി​പ്പു​ക​ഞ്ഞു. നി​വർന്നു​നി​ൽ​ക്കാ​ൻ ആ​കി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യം അ​വ​നെ കൂ​ടു​ത​ൽ ത​ള​ർ​ത്തി. ദിവസങ്ങൾക്കകം ആ​ശു​പ​ത്രി വി​ട്ടു. കൂ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും തോ​ളി​ലേ​റി മ​ല​മു​ക​ളി​ലു​ള്ള വീ​ട്ടി​ലെ​ത്തി. അതിനിടെ, ജീവിതത്തിൽ കൂട്ടിനെത്തുമെന്ന് പ്രതീക്ഷിച്ചവൾ കൈവിട്ടുപോയി. ഇതി​െൻറ നഷ്ടബോധവും ഇത്രയും കാലത്തിനിടെ വിവാഹിതനാവാൻ കഴിയാത്തതിൻറെ നിരാശയും ജയ്സനെ മാനസികമായി തളർത്തി. ​ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിച്ചു.

ഓടിയൊളിച്ച മരണമാലാഖമാർ

ഒരു രാ​ത്രി​ എ​ല്ലാ​വ​രും ഉറ​ങ്ങി​യ​ നേരം. ശ​രീ​ര​മൊ​ന്നി​ള​കാ​ൻ ജ​ന​ലി​ൽ കെ​ട്ടി​യ ക​യ​റി​ൽ കു​രു​ക്കു​ണ്ടാ​ക്കി. അത് ക​ഴു​ത്തി​ലി​ട്ട് ക​ട്ടി​ലി​നു പു​റ​ത്തേ​ക്ക് മ​റി​ഞ്ഞു​വീ​ഴാ​ൻ ശ്രമിച്ചു നോക്കി. ഒ​ന്നു​ കൂടിനോ​ക്കി, പി​ന്നൊ​ന്നു​കൂ​ടി, പി​ന്നെ പ​ല പ്രാ​വ​ശ്യം... നെ​ഞ്ചി​നു താഴെ ക​ല്ലു​പോ​ലെ ഉ​റ​ച്ച ശ​രീ​ര​ഭാ​ഗം അല്പം പോലും അനങ്ങാൻ കൂ​ട്ടാ​ക്കിയില്ല.. രാ​ത്രി വൈ​കി​യും നേരംപുലരും ​വരെയും പലതവണ ശ്ര​മി​ച്ചു​ നോ​ക്കി. ത​ള​ർ​ന്നു​റ​ങ്ങാനാ​യി​രു​ന്നു വി​ധി.


ര​ണ്ടാം ശ്ര​മം കൈ ​ഞ​ര​മ്പ്​ മു​റി​ക്കാ​നാ​യി​രു​ന്നു. അ​വ​ൻ വീ​ട്ടു​കാ​ർ അ​റി​യാ​തെ ഒ​രു ബ്ലേ​ഡ് കൈക്കലാക്കി. ഒരു രാ​ത്രി​ നാ​ടും വീ​ടും ഉ​റ​ങ്ങി​യ​പ്പോ​ൾ അ​വ​ൻ അ​തി​നു ത​യാ​റാ​യി. ബ്ലേ​ഡെ​ടു​ത്തു. ബ്ലേ​ഡ് ശ​രീ​ര​ത്തി​ൽ തൊടുമ്പോൾ തികട്ടൽ വരുന്നു. ജീവിതം നശിപ്പിക്കാനൊരു മടി, ആരോ തടയുന്നതു പോലെ. ​മടിയും നി​ശ്ച​യ​വും ഏ​റ്റു​മു​ട്ടി. പ​ക​ലു​ണ​ർ​ന്ന​പ്പോ​ൾ ഒന്നും സംഭവിക്കാത്തതു പോലെ അവനുമുണർന്നു.

പിറ്റേന്നു രാത്രിയും ശ്രമിച്ചു നോക്കി, പരാജയമായിരുന്നു ഫലം. ആരോ ആശുപത്രിയിലെത്തിച്ചു. വെ​ളി​ച്ച​ത്തി​ലെ​പ്പോഴോ അ​വ​ൻ ഉ​റ​ങ്ങി​പ്പോ​യി. രണ്ടു ദിവസത്തെ ചി​കി​ത്സ​ക്കു ശേ​ഷം ആശുപത്രി വി​ട്ടു. ​മ​റ്റു​ള്ള​വ​രു​ടെ തോ​ളി​ലേ​റി മ​ല​ക​യ​റി വീട്ടിലെത്തി. പി​ന്നീ​ടു​ള്ള നാ​ളു​ക​ൾ ഉ​പ​ദേ​ശ​ങ്ങളുടെയും ശാ​സ​ന​കളുടേതുയു​ടേ​തു​മാ​യി​രു​ന്നു. പ​ല​രും വ​ന്നു, പ​ല​തും പ​റ​ഞ്ഞു. കല​ങ്ങി​യ മ​ന​സി​ലേക്ക് ഒന്നും കയറി യില്ല.

''എന്നെ ഒന്ന്​ മരിക്കാൻ സഹായിക്കുമോ?''

മ​ര​ണ​ത്തി​നൊ​രു സ​ഹാ​യം തേ​ടി​യു​ള്ള ശ്ര​മ​മാ​യി​രു​ന്നു ജൻസൺ പിന്നീടു നടത്തിയത്. പ​ല പ​രി​ച​യ​ങ്ങ​ൾ, പ​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ... സു​ഹൃ​ത്തു​ക​ൾ.. പ​ല​രും പി​ന്തി​രി​ഞ്ഞു. പി​ന്നെ, കൂ​ടെ പ​ണി​യെ​ടു​ത്ത​വ​ർ...​ പ​ണ്ടെ​ങ്ങോ ക​ണ്ടു​മ​റ​ന്ന​വ​ർ... എ​ല്ലാ​വ​രെ​യും ബ​ന്ധ​പ്പെ​ട്ടു. അ​വ​സാ​നം അ​വ​ന്‍റെ ദു​രി​താ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ഒ​രു സം​ഘം സഹായിക്കാമെന്നേറ്റു. ''മ​ര​ണ​ത്തി​ന് ഒ​രു കൈ​ സ​ഹാ​യം മാ​ത്രം മ​തി'' ഇ​താ​യി​രു​ന്നു അ​വ​ന്‍റെ ആവശ്യം. അ​വ​ർ പാ​തി മ​ന​സോ​ടെ സ​മ്മ​തം മൂ​ളി.

നാ​ലു​നാ​ളു​ക​ൾ​ക്കു​ ശേ​ഷം അ​വ​ർ വി​ളി​ച്ചു. രാ​ത്രി 12ന് എ​ത്താ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി. അവർക്കു കൊടുക്കാൻ അടുത്ത ബന്ധുവിനോട് പണം കടം വാങ്ങി. രാ​ത്രിയായതോടെ അ​വ​ൻ മ​ന​സി​നെ മ​ര​ണ​ത്തോ​ട് ചേ​ർ​ത്തു. വിളക്കണ​യും മു​മ്പ്​ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ച് ഉ​റ​ങ്ങാൻ അ​നു​വാ​ദം വാ​ങ്ങി. ​പക്ഷേ, ആരും വന്നില്ല.. ​

നിറമുള്ള ജീവിതത്തിലേക്ക്​

ആ രാത്രി പോയ്​ മറഞ്ഞു. നേരം പുലർന്നു. മനസുമാറി. ജീവി​ക്കാ​ൻ തീ​രു​മാ​നി​ച്ചതായി നാ​ട്ടു​കാ​രെ​യും വീ​ട്ടു​കാ​രെ​യും കൂ​ട്ടു​കാ​രെ​യും വിളി​ച്ച​റി​യി​ച്ചു. എ​ല്ലാ​വ​രും എ​ത്തി.

ജൻസനെ കോ​യ​മ്പ​ത്തൂ​രി​ലെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​വി​ടു​ത്തെ ഡോ​ക്ടറുടെ സ്നേ​ഹ​പൂ​ർ​ണ​മാ​യ ചി​കി​ത്സയിലൂടെ അ​വ​ൻ വീ​ൽ​ചെ​യ​റി​ൽ ഇ​രി​ക്കാ​ൻ പ​ഠി​ച്ചു.

മൂ​ന്നു മാ​സ​ത്തെ കോ​യ​മ്പത്തൂർ വാ​സ​ത്തി​നൊ​ടു​വി​ൽ പു​തി​യ ആ​ളാ​യി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. സ​മാ​ന​മാ​യ അവ​സ്ഥ നേരിട്ട്​, ജീ​വി​ത​ത്തി​ൽ വി​ജ​യി​ച്ച, മാലക്കല്ലിലെ ബെ​ന്നി​യു​ടെ കൂടെ കു​റ​ച്ചു​കാ​ലം താമസിച്ചു. ബെ​ന്നി​യിൽനിന്ന്​ വീ​ൽ​ചെ​യ​ർ ജീ​വി​തം പ​രി​ച​യി​ച്ചു​. വീ​ണ്ടും വീ​ട്ടി​ലേ​ക്ക്.


അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി. ഇ​നി അ​വി​ടെ ഒ​രു ചെ​റി​യ കെ​ട്ടി​ടം പ​ണി​യ​ണം. താ​ഴ​ത്തെ നി​ല​യി​ൽ ഒ​രു ക​ട​മു​റി​യും പി​ന്നെ അ​വ​ന് താ​മ​സി​ക്കാ​ൻ ഒ​രി‌​ട​വും. മു​ക​ളി​ല​ത്തെ നി​ല​യി​ൽ വാ​ട​ക​ക്ക് നൽകാനൊരു താമസസ്ഥ​ല​വും. ചെ​റി​യ വ​രു​മാ​ന​വു​മാ​കു​മ​ല്ലോ. കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കള്ളാറിലെ വിനിൽ ജോസഫ് ഉൾപ്പെടെയുള്ള സഹപാഠികളുടെ സഹായത്തോടെയാണ് കെട്ടിട നിർമ്മാണം നടത്തുന്നത്.

വീട് നിർമ്മാണത്തിന് സഹായം തേടി പഞ്ചായത്തിന് അപേക്ഷ നൽകിയപ്പോൾ വിവാഹം കഴിക്കാതെ തനിച്ചു താമസിക്കുന്നവർക്ക് സഹായം നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ജൻസ​െൻറ കാൻസർ രോഗിയായ പിതാവും വയോധികയായ അമ്മയും സഹോദരനും അവരുടെ കണ്ണിൽപ്പെട്ടില്ല. നാട്ടുകാരും കൂട്ടുകാരും സ​ഹാ​യി​ച്ച​തി​ലേ​റെ​യും ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ചു. ബാ​ക്കി പ​ണ​വും പി​ന്നെ ക​ട​വും വാ​ങ്ങിയാണ് അ​വ​ൻ സ്ഥ​ലം വാ​ങ്ങിയത്.

ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ൽ വിളിക്കൂ..

ആ​ർ​ക്കെ​ങ്കി​ലും ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ൽ 7356269050 എ​ന്ന നമ്പ​റി​ൽ അ​വ​നെ വി​ളി​ക്കാം. അ​വ​ൻ പ​റ​യും 'മ​ര​ണ​ത്തെ തോ​ൽ​പ്പി​ച്ച ക​ഥ'. ഏ​ത​വ​സ്ഥ​യി​ലും ജീ​വി​ത​ത്തെ സ്നേ​ഹി​ക്കാ​നും വി​ജ​യി​ക്കാ​നു​മാ​കു​മെ​ന്ന പാഠം.

അടുത്ത കാലത്ത് വികലാംഗ പെൻഷൻ കുടിശികയായി ലഭിച്ച 6000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നൽകിയതോടെയാണ് ഈ യുവാവിവിൻറെ ദുരിതജീവിതം വീണ്ടും വാർത്തകളിൽ ഇടം നേടിയത്.

ജൻസ​െൻറ നേതൃത്വത്തിൽ തന്നെപ്പോലെ അവശതയനുഭവിക്കുന്നവരെ സഹായിക്കാൻ വാട്‌സ്ആപ് ഗ്രൂപ്പ് രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. അതിൽ 138 അംഗങ്ങൾ ഉണ്ട്. വീണുകിടക്കുന്നവർക്ക് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാൻ സാധിക്കുമെന്ന്‌ കാണിച്ചുകൊടുക്കുകയാണ് ലക്ഷ്യം.


ഇനി സഹായത്തിനൊരു ജീവിത പങ്കാളിയെ കണ്ടെത്തണം. എനിക്ക്‌ പറ്റുന്ന ഒരാളെ കിട്ടിയാൽ നന്നായിരുന്നു. അമ്മക്ക് പ്രായം കൂടി വരികയല്ലേ. സഹായത്തിന് ഒരാെളില്ലാതെ പറ്റില്ല. കാൻസർ രോഗിയായ പിതാവിന് നല്ല ചികിത്സ ലഭ്യമാക്കണം. തനിക്ക് പരസഹായമില്ലാതെ സഞ്ചരിക്കാൻ തനിയെ പ്രവർത്തിക്കുന്ന വീൽ ചെയർ വേണം. ജയ്സ​െൻറ ആഗ്രഹങ്ങളിതാണ്. ജീപ്പ് െഡ്രെവറായ ജയ്സനാണ് സഹോദരൻ. സഹോദരി ആശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kasarkodjansonkallar
Next Story