നേമം ഉറപ്പെന്ന് മൂവരും!
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമത്ത് മൂന്ന് മുന്നണികളും സ്ഥാനാർഥികളും പൂർണ വിജയ പ്രതീക്ഷയിൽ. നേമത്ത് ഒരു ആശങ്കയുമില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി പറഞ്ഞു. നേമം നിലനിർത്തും. ബി.ജെ.പി പണമൊഴുക്കി. പെട്ടികളിൽ പണം കൊണ്ടുവന്നു. ആ പെട്ടികൊണ്ടുവന്ന വാഹനത്തിന്‍റെ നമ്പർ വ്യാജമെന്നാണ് ഇപ്പോൾ പൊലീസ് കണ്ടെത്തിയത്. പക്ഷെ ന്യൂനപക്ഷങ്ങളെ വിലയ്ക്ക് വാങ്ങാൻ കഴിഞ്ഞില്ല. താൻ ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും പൊതുശത്രുവാണ്. അതിനാൽ, കോണ്‍ഗ്രസ് സ്ഥാനാർഥി ന്യൂനപക്ഷ വോട്ടുകള്‍ വിഘടിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ആ വോട്ടുകള്‍ എൽ.ഡി.എഫിന് ലഭിച്ചെന്നാണ് വിലയിരുത്തൽ- അദ്ദേഹം കൂട്ടിച്ചേർത്തു.
നേമത്ത് വലിയ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇനി എൻ.ഡി.എയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇരുമുന്നണികളെയും ഞെട്ടിച്ച് നേമത്ത് അട്ടിമറി നടക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ പറഞ്ഞു. ജയിച്ച് കയറാൻ പറ്റുമെന്ന് തന്നെയാണ് കരുതുന്നത്. മണ്ഡലത്തിലെ എല്ലാ ഘടകങ്ങളും അനുകൂലമായിരുന്നു. എല്ലാ വിഭാഗം വോട്ടും കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

