സനാതനധര്‍മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കൾ; താനും ഹിന്ദുവാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട് -നുസ്രത്ത് ജഹാന്‍
text_fieldsമഹിള സമന്വയ സമിതി സംഘടിപ്പിച്ച സംസ്ഥാന സ്ത്രീശക്തി സംഗമം നുസ്രത്ത് ജഹാന്‍ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: സനാതനധര്‍മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാന്‍. മഹിള സമന്വയ സമിതി സംസ്ഥാന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
താനും ഹിന്ദുവാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്. തനിക്ക് മുന്നില്‍ രാജ്യമല്ലാതെ സമുദായമില്ല. ഒരു വ്യക്തിയുടെ സംസ്കാരമാണ് ഹിന്ദുത്വം. അതില്‍ മതമില്ല. എന്നാല്‍, ബാക്കി മതങ്ങള്‍ പറയുന്നത് നേരെ തിരിച്ചാണ്. ഇന്ന് ഭാരതം മറ്റു രാജ്യങ്ങള്‍ക്ക് മുന്നിലെത്തിയെങ്കില്‍ അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അവർ പറഞ്ഞു.
സംഘാടകസമിതി അധ്യക്ഷ റിട്ട. ജില്ല ജഡ്ജി ടി. ഇന്ദിര അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ പ്രമീള ശശിധരന്‍, സജി ശ്യാം എന്നിവർ സംസാരിച്ചു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീള ദേവി, ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്‌നോളജിയിലെ ഡോ. ആര്‍. അര്‍ച്ചന, ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് പി. കൃഷ്ണപ്രിയ എന്നിവർ വിഷയാവതരണം നടത്തി. ഡോ. ലത നായര്‍, ഡോ. സൗദാമിനി മേനോന്‍, ജയ അച്യുതന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. മഹിള മോര്‍ച്ച സംസ്ഥാനാധ്യക്ഷ അഡ്വ. നിവേദിത സമാപന പ്രഭാഷണം നടത്തി. ബ്രഹ്മകുമാരി മീന മുഖ്യപ്രഭാഷണം നിർവഹിച്ചു. ഭുവനേശ്വരി, എം. രാജലക്ഷ്മി, അഡ്വ. സിനി മനോജ്, ദീപ മേനോന്‍, രാജേശ്വരി, തങ്കമണി ചന്ദ്രശേഖര്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

