Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകും -കെ.സുരേന്ദ്രൻ
text_fieldsbookmark_border
കുണ്ടറ: എൻ.സി.പി നേതാവിനെതിരെ പരാതി നൽകിയ യുവതിക്ക് പിന്തുണയുമായി ബി.ജെ.പി. മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ഉൾപ്പടെ പരാതിക്കാരിയുടെ എല്ലാത്തിനും ബി.ജെ.പി. പിന്തുണയും സഹായവും നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
പരാതിക്കാരിയുടെ വീട്ടിൽ എത്തി യുവതിയോടും ബന്ധുക്കളോടും സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. മന്ത്രിക്ക് എതിരെ പരാതി നൽകുമോ എന്ന ചോദ്യത്തിന് മന്ത്രിക്കെതിരെ പരാതി നൽകേണ്ടത് പാർട്ടിയല്ലെന്നും പരാതിക്കാരി മന്ത്രിക്കെതിരെ പരാതി നൽകിയാൽ ബി.ജെ.പി എല്ലാ പിന്തുണയും നൽകുമെന്നും വിഷയത്തിൽ പാർട്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

