സർവകലാശാലകളിലെ മുഴുവൻ ബന്ധു നിയമനങ്ങൾ അന്വേഷിക്കണം -വി.ഡി. സതീശൻ
text_fieldsമലപ്പുറം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം തെറ്റെന്ന് ഗവർണർ തന്നെ സമ്മതിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമവിരുദ്ധമായാണ് ഗോപിനാഥ് രവീന്ദ്രന്‍റെ കാലാവധി നീട്ടിയത്. കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും ബന്ധു നിയമനങ്ങൾ അന്വേഷിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
അമിതമായ രാഷ്ട്രീയവത്കരണമാണ് നടക്കുന്നത്. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. സി.പി.എം നേതാക്കളുടെ ബന്ധുക്കൾ റിസർവ് ചെയ്ത ജോലിയാണെങ്കിൽ എന്തിനാണ് നിയമന നടപടികൾ. സർവകലാശാലകളെ സർക്കാറിന്‍റെ ആജ്ഞാനുവർത്തികളാക്കുകയാണ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകർന്നു തരിപ്പണമായെന്നും വി.ഡി. സതീശൻ ആരോപിച്ചു.
വി.സിമാരുടെ നിയമനത്തിനായി സർക്കാർ പുതിയ ബിൽ കൊണ്ടുവരികയാണ്. സർക്കാർ എഴുതി കൊടുക്കുന്നതെല്ലാം ചെയ്യുന്ന ആളായി വി.സി അധപതിക്കുന്നത് അപമാനകരമാണ്. സർക്കാർ വകുപ്പാക്കി സർവകലാശാലയെ മാറ്റുകയാണെന്നും സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

