Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പതാം ക്ലാസ്​ വരെ ഓൾ...

ഒമ്പതാം ക്ലാസ്​ വരെ ഓൾ പാസ്​; ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും

text_fields
bookmark_border
ഒമ്പതാം ക്ലാസ്​ വരെ ഓൾ പാസ്​; ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും
cancel

തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക്​ ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എട്ടാം ക്ലാസ് വരെ ഓള്‍ പാസ് നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഒമ്പതാം ക്ലാസിന്​ പരീക്ഷ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്​. എന്നാൽ, കോവിഡ്​ വ്യാപന പശ്​ചാത്തലത്തിലാണ്​ ഇത്​ ഉപേക്ഷിക്കാൻ ​വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്​.

നിബന്ധനകള്‍ക്ക് വിധേയമായാണ്​ ഒമ്പതാം ക്ലാസുകാരെ വിജയിപ്പിക്കുക. ഇതിന്​ ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. കഴിഞ്ഞവര്‍ഷം പാദവാർഷിക, അർധ വർഷ പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു വിജയിപ്പിച്ചത്​. എന്നാൽ, ഇത്തവണ ഈ പരീക്ഷകളും നടത്തിയിട്ടില്ല.

10, പ്ലസ്​ ടു ക്ലാസുകളിലൊഴികെ മറ്റൊരു ക്ലാസിലും വാർഷിക പരീക്ഷ വേണ്ട എന്നാണ്​ തീരുമാനം. പ്ലസ്​ വൺ പരീക്ഷയെ കുറിച്ച് പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ 10, പ്ലസ്​ ടു റിവിഷന്‍ ക്ലാസുകള്‍ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:examOnline class​Covid 19
News Summary - All pass up to ninth class; Online class attendance will be considered
Next Story