കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസുകളെല്ലാം സൂപ്പർ എക്സ്പ്രസ് ആക്കും
text_fieldsകോട്ടയം: ദീർഘദൂര-അന്തർ സംസ്ഥാന സൂപ്പർ ഫാസ്റ്റ് ബസുകൾ സൂപ്പർ എക്സ്പ്രസും സൂപ്പർ ഡീലക്സുമായി മാറ്റാൻ കെ.എസ്.ആർ.ടി.സി തീരുമാനം.
പുതിയ കൺെവൻഷനൽ എയർ സസ്പെൻഷൻ ബസുകൾ എത്തുന്നതോടെയാകും ബസുകളുടെ മാറ്റം. ഇതിന് വിവിധ ഡിപ്പോകളിൽനിന്നുള്ള ദീർഘദൂര-ടേക്ക് ഓവർ സർവിസുകളുടെ കൃത്യമായ വിവരശേഖരണം നടത്തിവരുകയാണ്. ദീർഘദൂര സർവിസുകളിൽ സൂപ്പർ എക്സ്പ്രസ് ആക്കേണ്ട ബസുകളുടെ ലിസ്റ്റ് ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിയശേഷമാണ് തയാറാക്കുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ അടക്കം ചർച്ച ചെയ്താണ് നടപടി.
കൂടുതൽ യാത്രസുഖം നൽകുന്നതിനൊപ്പം വരുമാനവർധനയും ലക്ഷ്യമിടുന്നു. ദീർഘദൂര സർവിസുകൾക്കായി 72 പുതിയ ബസ് ലഭ്യമാക്കും. ഇതോടൊപ്പം നിരത്തിലുള്ള ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിക്കും.
സ്വകാര്യ ബസുകളിൽനിന്ന് ഏറ്റെടുത്ത മുഴുവൻ ദീർഘദൂര റൂട്ടുകളിലും സൂപ്പർ എക്സ്പ്രസ് ബസുകൾ ഓടിക്കും. ഇപ്പോൾ സൂപ്പർ ഫാസ്റ്റ് ബസുകളാണ് ഓടുന്നത്. ഇനിയും ഏറ്റെടുക്കാനുള്ള സ്വകാര്യബസ് പെർമിറ്റുകളും ഉടൻ ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

