ചരക്ക് വാഹന പണിമുടക്ക് തുടങ്ങി; ചരക്കുനീക്കം സ്തംഭിച്ചേക്കും
text_fieldsകൊച്ചി: ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചരക്ക് വാഹനങ്ങൾ പണിമുടക്ക് തുടങ്ങി. സംസ്ഥാനത്ത് ലോറി ഉടമകൾ സമരത്തിെൻറ ഭാഗമാകാൻ സാധ്യതയുള്ളതിനാൽ ചരക്ക് ഗതാഗതം സ്തംഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം, ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങൾ പതിവ് പോലെ നിരത്തിലിറങ്ങുമെന്ന് സംഘടനകൾ അറിയിച്ചു.
അന്തർസംസ്ഥാന സർവിസ് നടത്തുന്ന ലോറി ഉടമകളുടെ സംഘടനയായ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ വില വർധന പിൻവലിക്കുക, ട്രക്കുടമകള്‍ക്ക് രജിസ്ട്രേഷൻ വേണമെന്ന ജി.എസ്.ടിയിലെ നിബന്ധന ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തിൽ സർക്കാർ ഇടപടണമെന്നും അവർ ആവശ്യപ്പെടുന്നു.
സംസ്ഥാനത്ത് ഇടത്തരം ചരക്കുവാഹനങ്ങളും ടാക്സികളും പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അതേസമയം ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷെൻറ നേതൃത്വത്തിൽ കേരളത്തിലെ ലോറികൾ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
െഎ.എൻ.ടി.യു.സിയും സി.െഎ.ടി.യുവും ബി.എം.എസുമടക്കം കേരളത്തിലെ പ്രമുഖ തൊഴിലാളി യൂനിയനുകൾ പണിമുടക്കിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ ചരക്ക് ഗതാഗതത്തിെൻറ കാര്യത്തിലൊഴികെ പണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
