Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഖിലേന്ത്യ കിസാൻ സഭ...

അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനം നാളെ മുതൽ

text_fields
bookmark_border
അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനം നാളെ മുതൽ
cancel

തൃ​ശൂ​ർ: അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ ദേ​ശീ​യ സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച വ​രെ​യു​ള്ള സ​മ്മേ​ള​ന​ത്തി​ന്റെ പ​താ​ക, കൊ​ടി​മ​ര, ദീ​പ​ശി​ഖ ജാ​ഥ​ക​ൾ തി​ങ്ക​ളാ​ഴ്ച ജി​ല്ല​യി​ലെ​ത്തും. പൊ​തു​സ​മ്മേ​ള​നം ന​ട​ക്കു​ന്ന തേ​ക്കി​ൻ​കാ​ട്​ മൈ​താ​നി​യി​​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തും. കി​സാ​ൻ​സ​ഭ അ​ഖി​ലേ​ന്ത്യ ​ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​ ഇ.​പി. ജ​യ​രാ​ജ​ൻ ദീ​പ​ശി​ഖ ജ്വ​ലി​പ്പി​ക്കും.

പു​ന്ന​പ്ര വ​യ​ലാ​റി​ൽ​നി​ന്നു​ള്ള പ​താ​ക തൃ​ശൂ​ർ ജി​ല്ല അ​തി​ർ​ത്തി​യി​ലെ ​പൊ​ങ്ങ​ത്ത്​ എം.​കെ. ക​ണ്ണ​നും ക​യ്യൂ​രി​ൽ​നി​ന്നു​ള്ള കൊ​ടി​മ​രം ക​ട​വ​ല്ലൂ​രി​ൽ ബേ​ബി ജോ​ണും കീ​ഴ്​​വെ​ൺ​മ​ണി, തെ​ല​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദീ​പ​ശി​ഖ വാ​ണി​യ​മ്പാ​റ​യി​ൽ എം.​എം. വ​ർ​ഗീ​സും ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന്​ ര​ണ്ടാ​യി​ര​ത്തോ​ളം അ​ത്​​ല​റ്റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ തൃ​ശൂ​രി​ലേ​ക്ക്​ ​ജാ​ഥ​ക​ൾ പ്ര​യാ​ണം ചെ​യ്യും. വൈ​കീ​ട്ട്​ നാ​ലി​ന്​ ശ​ക്ത​ൻ ന​ഗ​റി​ൽ സം​ഗ​മി​ച്ച്​ അ​ഞ്ചി​ന്​ തേ​ക്കി​ൻ​കാ​ട്​ മൈ​താ​നി​യി​ൽ എ​ത്തി​യാ​ണ്​ പ​താ​ക ഉ​യ​ർ​ത്ത​ലും ദീ​പ​ശി​ഖ ജ്വ​ലി​പ്പി​ക്ക​ലും.

ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള ര​ണ്ട്​ സൗ​ഹാ​ർ​ദ പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ 803 പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച 10.30ന്​ ​പു​ഴ​യ്ക്ക​ൽ ലു​ലു ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​​ൽ കി​സാ​ൻ​സ​ഭ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ന​ൻ മൊ​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​ൽ​ഹി ക​ർ​ഷ​ക​സ​മ​ര നേ​താ​ക്ക​ളാ​യ രാ​കേ​ഷ്​ ടി​ക്കാ​യ​ത്ത്, ദ​ർ​ശ​ൻ പാ​ൽ, രാ​ജാ​റാം സി​ങ്, ജോ​ഗീ​ന്ദ​ർ സി​ങ്​ ഉ​ഗ്ര​ഹാ​ൻ, അ​തു​ൽ​കു​മാ​ർ അ​ഞ്ജ​ൻ എ​ന്നി​വ​​രെ ആ​ദ​രി​ക്കും.

വ്യാ​ഴാ​ഴ്ച നാ​ലി​ന്​ തേ​ക്കി​ൻ​കാ​ട്​ മൈ​താ​നി​യി​ൽ ദേ​ശീ​യ സെ​മി​നാ​ർ സി.​പി.​എം പോ​ളി​റ്റ്​​ബ്യൂ​റോ അം​ഗം പ്ര​കാ​ശ്​ കാ​രാ​ട്ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. എ. ​വി​ജ​യ​രാ​ഘ​വ​ൻ, ഡോ. ​പ്ര​ഭാ​ത്​ പ​ട്​​നാ​യി​ക്, ഭ​ഗ​ത്​​സി​ങ്ങി​ന്‍റെ സ​​ഹോ​ദ​രീ​പു​ത്ര​ൻ പ്ര​ഫ. ജ​ഗ്​​മോ​ഹ​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും. പൊ​തു​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച തേ​ക്കി​ൻ​കാ​ട്​​ മൈ​താ​നി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കി​സാ​ൻ​സ​ഭ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്​ അ​ശോ​ക്​ ധാ​വ്​​ളെ, എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ഹ​ന​ൻ മൊ​ള്ള, ഇ.​പി. ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ക്കും.

പൊ​തു​സ​മ്മേ​ള​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന റാ​ലി​യി​ൽ ല​ക്ഷം പേ​ർ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​സി. മൊ​യ്തീ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. പൊ​തു​ഗ​താ​ഗ​തം കാ​ര്യ​മാ​യി ത​ട​സ്സ​പ്പെ​ടാ​ത്ത രീ​തി​യി​ലാ​ണ്​ തി​ങ്ക​ളാ​ഴ്ച ജാ​ഥ​ക​ളു​ടെ പ്ര​യാ​ണ​വും സ​മാ​പ​ന ദി​വ​സ​ത്തെ റാ​ലി​യും ഒ​രു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National ConferenceAll India Kisan Sabha
News Summary - All India Kisan Sabha National Conference from tomorrow
Next Story