Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഴുവൻ തീർഥാടകരും...

മുഴുവൻ തീർഥാടകരും പുണ്യഭൂമിയിൽ; മടക്കം ആഗസ്​റ്റ്​ 18 മുതൽ

text_fields
bookmark_border
മുഴുവൻ തീർഥാടകരും പുണ്യഭൂമിയിൽ;  മടക്കം ആഗസ്​റ്റ്​ 18 മുതൽ
cancel
camera_alt???????????????? ???????? ???????? ?????? ???????????????? ???????????????????????? ?????? ????????????????????? ?????????????????????????? ?????????????????? ??????????????? ????????????

മ​ല​പ്പു​റം: സം​സ്​​ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​ന ഇൗ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ച്ച മു​ഴു​വ​ൻ ത ീ​ർ​ഥാ​ട​ക​രും മ​ദീ​ന​യി​െ​ല​ത്തി. ഇ​തോ​ടെ, ക​രി​പ്പൂ​ർ ഹ​ജ്ജ് ഹൗ​സി​ൽ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന ഹ​ജ്ജ് ക് യാ​മ്പ് സ​മാ​പി​ച്ചു. ആ​ഗ​സ്​​റ്റ്​ 18 മു​ത​ലാ​ണ്​ കേ​ര​ള ഹാ​ജി​മാ​ർ തി​രി​ച്ചെ​ത്തു​ക. അ​വ​സാ​ന​ദി​ന​മാ​യ ശ​നി​യാ​ഴ്​​ച നാ​ല്​ വി​മാ​ന​ങ്ങ​ളി​ലാ​യി 1160 പേ​രാ​ണ്​ മ​ദീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഉ​ച്ച​ക്ക് 2.50നാ​യി​രു​ന്നു അ​വ​സാ​ന വി​മാ​നം. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ നി​ന്ന്​ ഹ​ജ്ജ് ക​മ്മി​റ്റി മു​ഖേ​നെ പോ​യ​വ​രു​ടെ എ​ണ്ണം 13,829 ആ​യി. ഇ​തി​ൽ 20 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

ക​രി​പ്പൂ​ർ വ​ഴി 11,059 പേ​രും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്ന്​ 2750 പേ​രു​മാ​ണ് പോ​യ​ത്. ക​രി​പ്പൂ​രി​ൽ നി​ന്ന്​ സൗ​ദി എ​യ​ർ​ലൈ​ൻ​സി​​െൻറ 37ഉം ​നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്ന്​ എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ട്ട്​ വി​മാ​ന​ങ്ങ​ളു​മാ​ണ് സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്ന്​ ഒ​രു ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന​ത്തി​ലും ഹാ​ജി​മാ​ർ പോ​യി. ക​രി​പ്പൂ​രി​ൽ നി​ന്ന്​ പോ​യ​വ​രി​ൽ 4431 പു​രു​ഷ​ൻ​മാ​രും 6628 സ്​​ത്രീ​ക​ളും 18 കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടും. 24 പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി​ക​ളും ക​രി​പ്പൂ​ർ വ​ഴി​യാ​ണ് പോ​യ​ത്. നെ​ടു​മ്പാ​ശ്ശേ​രി വ​ഴി പോ​യ​വ​രി​ൽ 1200 പേ​ർ പു​രു​ഷ​ന്മാ​രും 1550 സ്​​ത്രീ​ക​ളു​മാ​ണ്. ര​ണ്ട്​ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള 178 പു​രു​ഷ​ൻ​മാ​രും 152 സ്​​ത്രീ​ക​ളും നെ​ടു​മ്പാ​ശ്ശേ​രി വ​ഴി​യാ​ണ് പോ​യ​ത്.

മ​ട​ക്ക​യാ​ത്ര​ ജി​ദ്ദ​യി​ൽ നി​ന്നാ​ണ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ 18ന്​ ​രാ​വി​ലെ 7.20നാ​ണ്​ ക​രി​പ്പൂ​രി​ൽ ആ​ദ്യ​സം​ഘ​മെ​ത്തു​ക. അ​ന്ന്​ 9.50ന്​ ​ര​ണ്ടാം വി​മാ​ന​വും എ​ത്തും. ആ​ദ്യ​ദി​വ​സം നാ​ല്​ വി​മാ​ന​ങ്ങ​ളു​ണ്ടാ​കും. ആ​ഗ​സ്​​റ്റ്​ 29ന്​ ​രാ​വി​ലെ 8.35നാ​ണ്​ കൊ​ച്ചി​യി​ൽ നി​ന്ന്​ പു​റ​പ്പെ​ട്ട​വ​രു​ടെ ആ​ദ്യ​സം​ഘം തി​രി​ച്ചെ​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimagesaudi arabiahajjkerala newsmecca
News Summary - All Hajj pilgrims reached in Mecca- Kerala news
Next Story