Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right20 സ്വ​കാ​ര്യ...

20 സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കോ​വി​ഡ് ചി​കി​ത്സ​ക്ക്

text_fields
bookmark_border
20 സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കോ​വി​ഡ് ചി​കി​ത്സ​ക്ക്
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ് (തൃ​ശൂ​ർ)​: കോ​വി​ഡ് ചി​കി​ത്സ​ക്ക് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രെ​യും മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ല​ഭ്യ​മാ​ക്കാ​ൻ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഖ്യാ​പി​ച്ച അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ള്‍ മേ​യി​ൽ ത​ന്നെ ന​ട​ത്തും. മ​റ്റ് പ​രീ​ക്ഷ​ക​ൾ ജൂ​ണി​ലും ന​ട​ത്തും. തി​യ​റി ക്ലാ​സു​ക​ള്‍ ഓ​ൺ​ലൈ​നാ​യി തു​ട​രും.

ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള 20 സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കോ​വി​ഡ് ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ക്കാ​നും ഗ​വേ​ണി​ങ്​ കൗ​ൺ​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു.

അ​തി​ന​നു​സ​രി​ച്ചു​ള്ള ക​ർ​മ​പ​രി​പാ​ടി​ക​ള്‍ ത​യാ​റാ​ക്കാ​ൻ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ൻ​സി‍പ്പ​ൽ​മാ​രു​ടെ​യും മാ​നേ​ജ്മെൻറ്​ പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ടി​യ​ന്ത​ര യോ​ഗം വ്യാ​ഴാ​ഴ്​​ച ചേ​രാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ല്ലാ സ​ർ​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളും കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി ഇ​പ്പോ​ള്‍ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

വൈ​സ് ചാ​ൻ​സ​ല​ര്‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്നു​മ്മ​ലി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഉ​ൾ​െ​പ്പ​ടെ​യു​ള്ള അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private medical collegesCovid treatment​Covid 19Kerala News
News Summary - All facilities in 20 private medical colleges are for covid treatment
Next Story