Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ വിഭാഗങ്ങളും സൗഹാർദത്തിൽ ജീവിക്കുന്ന നാടാണ് മലപ്പുറം -സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി

text_fields
bookmark_border
എല്ലാ വിഭാഗങ്ങളും സൗഹാർദത്തിൽ ജീവിക്കുന്ന നാടാണ് മലപ്പുറം -സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി
cancel

മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പരാമർശം അപലപനീയമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.പി അനിൽ പ്രസ്താവനയിൽ പറഞ്ഞു. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞത്. സമൂഹത്തിൽ സ്പർദ്ധയും ഭിന്നിപ്പും സൃഷ്ടിക്കാൻ മാത്രമേ ഇത്തരം പ്രസ്താവനകൾ ഉപകരിക്കൂവെന്നും വി.പി അനിൽ പറഞ്ഞു.

മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുന്ന ജില്ലയാണ് മലപ്പുറം. എല്ലാ ജാതി- മത വിഭാഗങ്ങളും ഒരുമയിലും സൗഹാർദത്തിലും ജീവിക്കുന്ന നാടാണ് മലപ്പുറം. അതിനെ ഏതെങ്കിലും മത വിഭാഗത്തിന്‍റെ ഭൂമികയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളിൽ വെറുപ്പും വിദ്വേഷവും വളർത്തുന്ന വർഗീയ ശക്തികൾക്ക് വളമേകാൻ മാത്രമേ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപകരിക്കൂ. നാരായണ ഗുരുവിന്‍റെ ആശയാദർശങ്ങൾക്ക് വിരുദ്ധമായ ഇത്തരം നിലപാടുകൾ എസ്.എൻ.ഡി.പിയുടെ തലപ്പത്തിരിക്കുന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലായിരുന്നു വെന്നും വി.പി അനിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram is a land where all communities live in harmony says CPIM Malappuram District Secretary
Next Story