Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവത്സരാജക്കുറുപ്പ്...

വത്സരാജക്കുറുപ്പ് വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

text_fields
bookmark_border
വത്സരാജക്കുറുപ്പ് വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
cancel
Listen to this Article

ത​ല​ശ്ശേ​രി: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​നും ത​ല​ശ്ശേ​രി ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നു​മാ​യ തെ​ക്കേ പാ​നൂ​രി​ലെ വ​ത്സ​രാ​ജ​ക്കു​റു​പ്പി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ത​ല​ശ്ശേ​രി ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ടു.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ ച​മ്പാ​ട്ടെ എ​ട്ടു​വീ​ട്ടി​ൽ സ​ജീ​വ​ൻ (34), ച​മ്പാ​ട്ടെ കെ. ​ഷാ​ജി എ​ന്ന ചെ​ട്ടി ഷാ​ജി (27), പ​ന്ത​ക്ക​ൽ മാ​ല​യാ​ട്ട് വീ​ട്ടി​ൽ മ​നോ​ജ് എ​ന്ന കി​ർ​മാ​ണി മ​നോ​ജ് (28), പ​ന്ന്യ​ന്നൂ​ർ പാ​ല​പ്പൊ​യി​ൽ സ​തീ​ശ​ൻ (34), നി​ടു​മ്പ്രം പ​ടി​ഞ്ഞാ​റെ കു​നി​യി​ൽ ക​ക്കാ​ട​ൻ പ്ര​കാ​ശ​ൻ (32), ച​മ്പാ​ട് അ​ര​യാ​ക്കൂ​ൽ സൗ​പ​ർ​ണി​ക​യി​ൽ ശ​ര​ത് (26), അ​ര​യാ​ക്കൂ​ൽ കൂ​റ്റേ​രി വീ​ട്ടി​ൽ കെ.​വി. രാ​ഗേ​ഷ് (26) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​ത്.

2007 മാ​ർ​ച്ച് നാ​ലി​ന് രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും കേ​സി​ലെ മൂ​ന്നാം പ്ര​തി​യെ വ​ത്സ​രാ​ജ​ക്കു​റു​പ്പ് അ​പ​മാ​നി​ച്ച​തു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ചി​ന്റെ ക​ണ്ടെ​ത്ത​ൽ.

ലോ​ക്ക​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ വ​ത്സ​രാ​ജ​ക്കു​റു​പ്പി​ന്റെ ഭാ​ര്യ ബി​ന്ദു​വി​ന്റെ ഹ​ര​ജി​യെ തു​ട​ർ​ന്നാ​ണ് കേ​സ​ന്വേ​ഷ​ണം ഹൈ​കോ​ട​തി ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ച്ച​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesValsaraja Kurup Murder
News Summary - All accused acquitted in Vatsaraja Kurup murder case
Next Story