Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആലിൻ ഇനി ജനഹൃദയങ്ങളിൽ...

‘ആലിൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും’; ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ

text_fields
bookmark_border
Alin, VD Satheesan
cancel

കോഴിക്കോട്: പ​ത്തു ​മാ​സം മാ​ത്രം നീ​ണ്ട ജീ​വി​തത്തിന് ശേഷം വിട പറഞ്ഞ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന് ആദരാഞ്ജലി അർപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആലിൻ ഇനി ജന ഹൃദയങ്ങളിൽ ജീവിക്കുമെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങള്‍ നാല് കുട്ടികൾക്ക് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പർശിക്കുന്നു. അവരുടെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശൻ എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.

വി.ഡി. സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ആലിൻ മടങ്ങുന്നു. പത്ത് മാസം ലോകം കണ്ടതിന് ശേഷം. എത്രയോ പതിറ്റാണ്ടുകൾ ഈ ലോകത്ത് ഉണ്ടാകേണ്ടതായിരുന്നു. ഇനി ജന ഹൃദയങ്ങളിൽ ആലിൻ ജീവിക്കും. ഒരു നൊമ്പരമായി മാത്രമല്ല, മനുഷ്യത്വത്തിന്‍റെ വലിയൊരു സന്ദേശമായി. വരും തലമുറകൾക്ക് മഹത്തായ പാഠങ്ങൾ പകർന്ന് നൽകുന്ന വലിയ സന്ദേശം.

ഏക മകളുടെ വിയോഗമുണ്ടാക്കിയ സങ്കടത്തിനിടയിലും കുട്ടിയുടെ അവയവങ്ങള്‍ നാല് കുട്ടികൾക്ക് നല്‍കാനുള്ള മാതാപിതാക്കളുടെ തീരുമാനം ഹൃദയത്തെ സ്പർശിക്കുന്നു. അവരുടെ സങ്കടത്തില്‍ പങ്കുചേരുന്നു. പൊന്നോമന നഷ്ടപ്പെട്ട തീവ്ര വേദനയ്ക്കിടയിലും ഞങ്ങൾക്ക് നാലു മക്കള്‍ കൂടി ഉണ്ടായെന്നാണ് ആ കുടുംബം പറയുമ്പോൾ എങ്ങനെയാണ് കണ്ണ് നനയാതിരിക്കുക.

ഏറ്റവും വലിയൊരു ദുഃഖം വന്നപ്പോഴും മറ്റു കുട്ടികളുടെ കൂടി ജീവന്‍ മുന്നില്‍ക്കണ്ട് ആ മാതാപിതാക്കള്‍ എടുത്ത തീരുമാനം നമ്മുടെ മനസിലാണ് പതിയേണ്ടത്. ഒരു നാടൊന്നാകെ അവർക്കൊപ്പം എന്നും ഉണ്ടാകും.

അതേസമയം, ര​ണ്ടു കു​രു​ന്നു​ക​ൾ​ക്ക് പ​റ​ക്കാ​ൻ ആ​കാ​ശം ന​ൽ​കി​യാ​ണ് പ​ത്തു ​മാ​സം മാ​ത്രം നീ​ണ്ട ​ജീ​വി​തത്തിന് ശേഷം ആ​ലി​ൻ മ​ട​ങ്ങുന്ന​ത്. മ​സ്തി​ഷ്ക മ​ര​ണാ​ന​ന്ത​രം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ​ദാ​താ​വാ​യ ആ​ലി​ന്‍റെ ര​ണ്ടു വൃ​ക്ക​ക​ൾ പ​ത്തു വ​യ​സ്സു​ള്ള ശ്രേ​യ​ക്കും ക​ര​ൾ ആ​റു ​മാ​സം പ്രാ​യ​മു​ള്ള ധ്രി​യ​ക്കുമാണ് നൽകിയത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന വൃ​ക്ക മാ​റ്റി​വെ​ക്ക​ലും ത​ല​സ്ഥാ​ന​ത്തെ ത​​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക​ര​ൾ മാ​റ്റി​വെ​ക്ക​ലും വി​ജ​യ​ക​ര​മാ​യി പൂർത്തിയാക്കി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് ശ്രേ​യ​യും ധ്രി​യ​യും. ഇ​രു​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ശ്രേ​യ​യെ ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​ക്ക്​ ആ​രം​ഭി​ച്ച ധ്രി​യ​യു​ടെ ശ​സ്​​ത്ര​ക്രി​യ ശ​നി​യാ​ഴ്​​ച രാ​വി​ലെ ആ​റി​നാ​ണ്​ അ​വ​സാ​നി​ച്ച​ത്. കു​ഞ്ഞി​ന്റെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണ്. സം​സ്ഥാ​ന​ത്തു ക​ര​ൾ സ്വീ​ക​രി​ച്ച​വ​രി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ളാ​കും ഈ ​കു​ഞ്ഞ്. ദി​വ​സ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ മാ​ത്ര​മേ അ​വ​യ​വ മാ​റ്റി​വെ​ക്ക​ലി​ന്റെ പു​രോ​ഗ​തി അ​റി​യാ​നാ​കൂ. ശ്രീ​ചി​ത്ര​യി​ലെ​ത്തി​ച്ച ആ​ലി​നി​ന്‍റെ ഹൃ​ദ​യ​വാ​ൽ​വ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കും.

ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ അ​ന്ത്യ​യാ​ത്ര സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെയാണ്. ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​തു​ഭ​ര​ണ വ​കു​പ്പ്​ പ​ത്ത​നം​തി​ട്ട ജി​ല്ല ക​ല​ക്ട​ർ​ക്കും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്കും നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സി.​എ​സ്.​ഐ ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കും ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ള​ർ​പ്പി​ക്കു​ക. മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​റി​നും വേ​ണ്ടി ക​ല​ക്ട​ർ റീ​ത്ത്​ സ​മ​ർ​പ്പി​ക്കും. ബ്യൂ​ഗി​ൾ സ​ല്യൂ​ട്ടോ​ടെ​യു​ള്ള പൊ​ലീ​സ്​ ആ​ദ​ര​വും അ​ർ​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pays tributeVD SatheesanLatest News
News Summary - ‘Alin will live on in the hearts of the people’; V.D. Satheesan pays tribute
Next Story