Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്​ത ജനറൽ സെക്രട്ടറി...

സമസ്​ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലികുട്ടി മുസ്‌ലിയാർ മഅ്ദനിയെ സന്ദർശിച്ചു

text_fields
bookmark_border
സമസ്​ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലികുട്ടി മുസ്‌ലിയാർ മഅ്ദനിയെ സന്ദർശിച്ചു
cancel
camera_alt

പ്രഫ. കെ. ആലികുട്ടി മുസ്​ലിയാർ ബംഗളുരുവിൽ അബ്​ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചപ്പോൾ

ബംഗളൂരു: സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലികുട്ടി മുസ്​ലിയാർ പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്ദനിയെ സന്ദർശിച്ചു. വിചാരണത്തടവുകാരനായി നീണ്ട കാലം ജയിൽവാസം അനുഭവിച്ചതിന് ശേഷം ജാമ്യത്തിൽ കഴിയുന്ന അദ്ദേഹത്തെ ബംഗളൂരുവിലെ വീട്ടിലാണ്​ സന്ദർശിച്ചത്.

മഅ്ദനിയുടെ ആരോഗ്യസ്ഥിതി ആലികുട്ടി മുസ്​ലിയാർ ചോദിച്ചറിഞ്ഞു. പല രോഗങ്ങളും വേട്ടയാടുന്ന മഅ്​ദനി ഏറെ ക്ഷീണിതനായിരുന്നു. അദ്ദേഹത്തിനായി ആലികുട്ടി മുസ്​ലിയാർ പ്രാർഥന നടത്തി. പട്ടിക്കാട്​ ജാമിഅ നൂരിയ്യയിൽ ആലികുട്ടി മുസ്​ലിയാരുടെ ശിഷ്യനായിരുന്നു മഅ്​ദനി.

എസ്.വൈ.എസ് ബംഗളൂരു ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ ലത്തീഫ് ഹാജി, താഹിർ മിസ്ബാഹി, റമീസ് കമ്മനഹള്ളി, ശുക്കൂർ മൊയ്​തു തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madaniAlikutty MusaliyarAbdul Nasir Madani
News Summary - alikutty musliyar visited madani at banglur
Next Story