അലീഗഢ് വാഴ്സിറ്റി വിദ്യാർഥികളെ മഥുര റെയിൽവേ പൊലീസ് തടഞ്ഞുവെച്ചതായി പരാതി
text_fieldsമലപ്പുറം: അലീഗഢ് മുസ്ലിം സർവകലാശാലയിലെ മലയാളി വിദ്യാർഥികളെ ഉത്തർ പ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിൽ അന്യായമായി തടഞ്ഞുവെച്ചതായി പരാതി. ഒന്നാം വർഷ എം.എ അറബിക് വിദ്യാർഥികളായ അരീക്കോട് കുനിയിൽ മുബശ്ശിർ, മൻസൂർ മഞ്ചേരി, ജഅ്ഫർ എടവണ്ണ, അമീൻ പെരിന്തൽമണ്ണ എന്നിവരെയാണ് മണിക്കൂറുകൾ സ്റ്റേഷനിൽ തടഞ്ഞുവെച്ചത്.
കഴിഞ്ഞ ദിവസമാണ് പരാതിക്കിടയാക്കിയ സംഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് െട്രയിൻ കയറിയ വിദ്യാർഥികൾ മഥുര റെയിൽവേ സ്റ്റേഷനിൽ അപ്രതീക്ഷിതമായി ട്രെയിൻ നിർത്തിയപ്പോൾ അവിടെ ഇറങ്ങിയിരുന്നു. ബസിൽ അലീഗഢിലെത്താൻ എളുപ്പമാർഗമെന്ന രീതിയിലാണ് അവിടെ ഇറങ്ങിയത്. നിസാമുദ്ദീനിൽ നിന്ന് മൂന്നു മണിക്കൂറാണ് ബസ് മാർഗം അലീഗഢിലെത്താൻ വേണ്ടത്. മഥുരയിൽ നിന്നാണെങ്കിൽ ഇതിെൻറ പകുതി സമയം മതി.
മഥുര സ്റ്റേഷനിൽ ട്രെയിനിന് സ്റ്റോപ്പില്ല. എന്നാൽ ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയ വിദ്യാർഥികൾ സ്റ്റേഷന് പുറത്തു കടക്കാൻ ശ്രമിക്കുേമ്പാഴാണ് റെയിൽവേ പൊലീസ് പിടികൂടിയത്. അപായ ചങ്ങല വലിച്ച് െട്രയിൻ നിർത്തിയവരാണെന്നാരോപിച്ച് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചങ്ങല വലിച്ചിട്ടില്ലെന്നും െട്രയിൻ നിർത്തിയപ്പോൾ ബസിൽ പോകാനുള്ള സൗകര്യത്തിന് ഇറങ്ങിയതാണെന്നും വിദ്യാർഥികൾ പറഞ്ഞെങ്കിലും അവിടെയുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥൻ കയർത്തു സംസാരിച്ചു. കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി.
ഏതാനും മണിക്കൂറുകൾ സ്റ്റേഷനിൽ നിർത്തിയതിന് ശേഷം ചങ്ങല വലിച്ചത് നിങ്ങളല്ലെന്നും എന്നാൽ സാഹചര്യത്തെളിവുകൾ എതിരാണെന്നും പിഴ അടച്ചാൽ വിടാമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥൻ ചോദിച്ചാൽ അബദ്ധത്തിൽ ചങ്ങല വലിച്ചതാണെന്നും വിദ്യാർഥികളാണെന്ന് പറയണമെന്നും ഉപദേശിക്കുകയും ചെയ്തു. നിവൃത്തിയില്ലാതെ പിഴ അടച്ചാണ് ഒടുവിൽ പുറത്തിറങ്ങിയത്. രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നു വരെ സ്റ്റേഷനിൽ പിടിച്ചുവെച്ചതായും വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
