Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്​ലിംകൾ...

മുസ്​ലിംകൾ നിർബന്ധിച്ചു മതംമാറ്റുന്നവരല്ല -അല​ക്​സാണ്ടർ ജേക്കബ്​ 

text_fields
bookmark_border
മുസ്​ലിംകൾ നിർബന്ധിച്ചു മതംമാറ്റുന്നവരല്ല -അല​ക്​സാണ്ടർ ജേക്കബ്​ 
cancel

കോഴിക്കോട്​: മുസ്​ലിംകൾ നിർബന്ധിച്ചു മതംമാറ്റുന്നവരാണെന്ന ആരോപണങ്ങൾ ശരിയല്ലെന്നും ഇസ്​ലാം മതത്തെ ശരിയായി മനസ്സിലാക്കി കൊടുക്കാനുള്ള ശ്രമങ്ങൾ വേണമെന്നും​ മുൻ ഡി.ജി.പി ഡോ. അലക്​സാണ്ടർ ജേക്കബ്​. സി.എൻ. അഹ്​മദ്​ മൗലവി എം.എസ്​.എസ്​ എൻഡോവ്​മ​​െൻറ്​ പി.കെ. ഫൈസൽ ഫൈസിക്ക്​ സമ്മാനിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്​ലിംകളുടെ സഹായ പ്രവർത്തനങ്ങൾ​ മതംമാറ്റാൻ ലക്ഷ്യംവെച്ചാണെന്ന്​ ചിലർ പ്രചരിപ്പിക്കുന്നു​. ഇസ്​ലാമി​​​െൻറ കറകളഞ്ഞ മതനിരപേക്ഷത ശരിയായി മനസ്സിലാക്കാത്തതാണ്​ പ്രശ്​നം. അതിന്​ ലോകത്തും നമ്മുടെ നാട്ടിലും നിരവധി ഉദാഹരണങ്ങളുണ്ട്​. പ്രവാചകൻ മുഹമ്മദി​​​െൻറ ജീവിതചരിത്രം തന്നെ മതനിരപേക്ഷതക്ക്​ വലിയ തെളിവാണ്​. ഖുർആനിനെയും മതത്തെയും ശരിയായി വ്യാഖ്യാനിക്കുന്നതിൽ സി.എൻ. അഹ്​മദ്​ മൗലവിയെ​േപാലുള്ളവർ വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimskerala newsAlexander Jacobmalayalam news
News Summary - Alexander Jacob on Muslims-Kerala news
Next Story