Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴ ജില്ല കലക്ടറായി എ. അലക്‌സാണ്ടര്‍ ചുമതലയേറ്റു

text_fields
bookmark_border
ആലപ്പുഴ ജില്ല കലക്ടറായി എ. അലക്‌സാണ്ടര്‍ ചുമതലയേറ്റു
cancel

ആലപ്പുഴ: ജില്ലയുടെ 52ാമത് കലക്ടറായി എ. അലക്‌സാണ്ടര്‍ തിങ്കളാഴ്ച രാവിലെ ചുമതലയേറ്റു. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അലക്‌സാണ്ടര്‍ കോഓപറേറ്റീവ് രജിസ്ട്രാര്‍ ചുമതലയിലായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. 

ലേബര്‍ കമീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൊല്ലത്ത് സബ്കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജില്ലയില്‍ ഇപ്പോള്‍ ഉള്ള സംവിധാനത്തെ മെച്ചപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ല കലക്ടറായി അധികാരം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ടെല്‍മ അലക്‌സാണ്ടറാണ് ഭാര്യ. ടോമി അലക്‌സാണ്ടര്‍, ആഷ്മി അലക്‌സാണ്ടര്‍ എന്നിവര്‍ മക്കളാണ്. എ.ഡി.എമ്മിന്‍റെ ചുമതല വഹിക്കുന്ന ജെ. മോബിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലെ ജീവനക്കാര്‍ പുതിയ കലക്ടറെ സ്വീകരിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - a alexander alappuzha district collector
Next Story