Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദികരെ...

വൈദികരെ ചോദ്യംചെയ്യുന്നത്​ തുടരുന്നു; ലാപ​്​ടോപ്പുകൾ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
Alencherry
cancel
കൊച്ചി: കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ പ്രതികളായ ​വൈദികരെ തുടർച്ചയായ രണ്ടാംദിവസവ ും ചോദ്യംചെയ്​തു. ഒന്നാംപ്രതി ഫാ. പോൾ തേലക്കാട്ട്​, നാലാംപ്രതി ഫാ. ആൻറണി കല്ലൂക്കാരൻ എന്നിവരാണ്​ ഹൈകോടതി നി ർദേശപ്രകാരം ചോദ്യംചെയ്യലിന്​ ഹാജരായത്​. ആദ്യദിവസമായ വ്യാഴാഴ്​ച ആലുവ ഡിവൈ.എസ്​.പി ഓഫിസിലായിരുന്നു ചോദ്യംചെ യ്യലെങ്കിൽ വെള്ളിയാഴ്​ച കൊച്ചി റേഞ്ച്​ സൈബർ സെൽ സ്​റ്റേഷനിലായിരുന്നു. ഇരു വൈദികരുടെയും ലാപ്​ടോപ്പുകൾ ഫോറൻസിക്​ പരിശോധനക്കായി കസ്​റ്റഡിയിൽ എടുത്തിട്ടുണ്ട്​.

ഫാ. ആൻറണി കല്ലൂക്കാരൻ വെള്ളിയാഴ്​ച രാവിലെ ആലുവ ഡിവൈ.എസ്​.പി ഓഫിസിലാണ്​ ഹാജരായതെങ്കിലും അന്വേഷണസംഘം നടപടി സൈബർ സെൽ സ്​റ്റേഷനിലേക്ക്​ മാറ്റുകയായിരുന്നു. തുടർന്ന്​, ഫാ. പോൾ തേലക്കാട്ടും സൈബർ സെൽ സ്​റ്റേഷനിൽ ഹാജരായി. കസ്​റ്റഡിയിലെടുത്ത ലാപ്​ടോപ്പുകളിലെ ഫയലുകളും ഇ-മെയിൽ സന്ദേശങ്ങളും വൈദികരുടെ സാന്നിധ്യത്തിൽതന്നെ അന്വേഷണസംഘം പരിശോധിച്ചു. തുടർന്ന്​, ഇരുവരെയും രണ്ടുമണിക്കൂറോളം ചോദ്യംചെയ്​തശേഷം ഉച്ചയോടെ വിട്ടയച്ചു.

ലാപ്​ടോപ്പുകൾ സൈബർ സെല്ലിന്​ കൈമാറിയിട്ടുണ്ട്​. ജൂൺ അഞ്ചുവരെയാണ്​ ചോദ്യംചെയ്യലിന്​ കോടതി അനുമതി നൽകിയിരിക്കുന്നത്​. ഈ കാലയളവിൽ പ്രതികളെ അറസ്​റ്റ്​ ചെയ്യുന്നത്​ തടഞ്ഞിട്ടുമുണ്ട്​. ഒന്നാംപ്രതി ഫാ. പോൾ തേലക്കാട്ടി​​െൻറ നിർദേശപ്രകാരം നാലാംപ്രതി ഫാ. ആൻറണി കല്ലൂക്കാരൻ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ മൂന്നാംപ്രതി ആദിത്യ​​െൻറ സഹായത്തോടെ വ്യാജരേഖ ചമച്ചെന്നാണ്​ കേസ്​. ജാമ്യത്തിലിറങ്ങിയ ആദിത്യനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cardinal George Alencherry
News Summary - alencherry case
Next Story