Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യത്തി​ലെ വീര്യം:...

മദ്യത്തി​ലെ വീര്യം: എം.വി. ഗോവിന്ദന്‍റെ കുറിപ്പ്​ വായിച്ച്​ മുഖ്യമന്ത്രിയുടെ മറുപടി

text_fields
bookmark_border
മദ്യത്തി​ലെ വീര്യം: എം.വി. ഗോവിന്ദന്‍റെ കുറിപ്പ്​ വായിച്ച്​ മുഖ്യമന്ത്രിയുടെ മറുപടി
cancel

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​നു​ള്ള നി​കു​തി​നി​ർ​ദേ​ശം സം​സ്ഥാ​ന​ത്ത്​ മ​ദ്യ​മൊ​ഴു​ക്കു​മെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക്,​ ഇ​ട​തു​സ​ർ​ക്കാ​ർ കാ​​ല​ത്തെ​ മ​ദ്യ​ന​യ​ത്തി​നു​ള്ള ച​ട്ട​ഭേ​ദ​ഗ​തി​ക്കു​റി​പ്പ്​ നി​യ​മ​സ​ഭ​യി​ൽ വാ​യി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. അ​ന്ന് മ​ന്ത്രി​യാ​യി​രു​ന്ന എം.​വി. ഗോ​വി​ന്ദ​ൻ, ച​ട്ടം രൂ​പ​വ​ത്ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ച്ച് ഫ​യ​ലി​ലെ​ഴു​തി​യ കു​റി​പ്പാ​ണ് വി.​ഡി. സ​തീ​ശ​ൻ വാ​യി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ 2021 ന​വം​ബ​ർ 16നാ​ണ്​ ഫ​യ​ൽ ആ​രം​ഭി​ച്ച​തെ​ന്ന് ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വീ​ര്യം​കു​റ​ഞ്ഞ മ​ദ്യം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ദ​യ​ഭാ​നു ക​മീ​ഷ​ന്‍ ശി​പാ​ര്‍ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വി​ല്‍പ​ന ബെ​വ്‌​കോ വ​ഴി​യാ​യ​തി​നാ​ല്‍ നി​ശ്ചി​ത പ്രാ​യ​ത്തി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് മാ​ത്ര​മേ ല​ഭി​ക്കൂ​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​വു​ന്ന​താ​ണെ​ന്നു​മാ​ണ്​ ഇ​ട​തു​സ​ർ​ക്കാ​ർ കാ​ല​ത്തെ ഒ​രു സെ​ക്ര​ട്ട​റി ഫ​യ​ലി​ൽ എ​ഴു​തി​യ​ത്.

ഇ​ത്ത​രം മ​ദ്യം വി​ദ്യാ​ർ​ഥി​ക​ള്‍ക്കി​ട​യി​ല്‍ വ്യാ​പ​ക​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ആ​രോ​ഗ്യ​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും ടൂ​റി​സം, ഐ.​ടി മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍വു​ണ്ടാ​ക്കു​മെ​ന്നും ആ ​ഫ​യ​ലി​ൽ പ​റ​യു​ന്നു.

ബ​ക്കാ​ര്‍ഡി ഇ​ന്ത്യ, എ​സ്.​ഡി.​എ​ഫ് ഇ​ന്‍ഡ​സ്ട്രീ​സ് ഉ​ള്‍പ്പെ​ടെ ക​മ്പ​നി​ക​ള്‍ ന​ല്‍കി​യ അ​പേ​ക്ഷ​ക​ള്‍ ഒ​രു​മി​പ്പി​ച്ച് വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​ര്‍വ​ച​നം ന​ല്‍കി തി​രി​കെ അ​യ​ക്ക​ണ​മെ​ന്ന എം.​വി. ഗോ​വി​ന്ദ​ന്റെ കു​റി​പ്പും ഇ​തി​ലു​ണ്ട്. അ​ന്ന​ത്തെ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നാ​ണ് ച​ട്ട​ഭേ​ദ​ഗ​തി​യു​ടെ ക​ര​ട് അം​ഗീ​ക​രി​ച്ച​ത്. 2023 ജൂ​ലൈ 25ന്​ ​ക​ര​ട് ച​ട്ട​ഭേ​ദ​ഗ​തി സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വി​ടാ​ന്‍ എം.​വി. ഗോ​വി​ന്ദ​ന്‍ ശി​പാ​ര്‍ശ ചെ​യ്തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എം.​വി. ഗോ​വി​ന്ദ​ന്റെ കു​റി​പ്പ്​

‘സ​മൂ​ഹ​ത്തി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന മ​ദ്യാ​സ​ക്തി കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ മ​ദ്യ​വ​ർ​ജ​ന​ത്തി​ലൂ​ന്നി​യ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. മ​ദ്യ​നി​രോ​ധ​നം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ബോ​ധ്യ​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ദ്യ​വ​ർ​ജ​ന ആ​ശ​യം കൈ​ക്കൊ​ണ്ട​ത്. സം​സ്ഥാ​ന​ത്ത് മ​ദ്യ​നി​രോ​ധ​നം ന​ട​പ്പാ​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച് പ​ഠി​ച്ച ഉ​ദ​യ​ഭാ​നു ക​മീ​ഷ​ന്‍, വീ​ര്യം​കൂ​ടി​യ മ​ദ്യം ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​ച്ച്, വീ​ര്യം​കു​റ​ഞ്ഞ മ​ദ്യ ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് ജ​ന​ങ്ങ​ളെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ശി​പാ​ര്‍ശ ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന​ത്ത് വി​ല്‍ക്കു​ന്ന ഇ​ന്ത്യ​ന്‍ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​ത്തി​ന്റെ വീ​ര്യം 42.86 ശ​ത​മാ​ന​മാ​ണ്. ഇ​തി​നൊ​പ്പം 20 ശ​ത​മാ​നം​വ​രെ വീ​ര്യ​മു​ള്ള മ​ദ്യം ല​ഭ്യ​മാ​ക്കി​യാ​ല്‍ വീ​ര്യം​കൂ​ടി​യ മ​ദ്യ​ത്തി​ന്റെ ഉ​പ​ഭോ​ഗം കു​റ​ക്കാ​നാ​വു​മെ​ന്ന് ക​രു​തു​ന്നു.

2022-23ലെ ​മ​ദ്യ​ന​യ​ത്തി​ല്‍, 20 ശ​ത​മാ​നം​വ​രെ​യു​ള്ള വീ​ര്യം​കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്കാ​ൻ അ​നു​മ​തി ന​ല്‍കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തി​ന്റെ ഭാ​ഗ​മാ​യി 0.5 മു​ത​ല്‍ 20 ശ​ത​മാ​നം​വ​രെ വീ​ര്യ​മു​ള്ള മ​ദ്യം വി​ൽ​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കാ​ൻ വി​ദേ​ശ​മ​ദ്യ ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്താ​നു​ള്ള ക​ര​ട് ച​ട്ടം ത​യാ​റാ​ക്കി​യി​രി​ക്കു​ന്നു. പ്ര​സ്തു​ത ക​ര​ട് ച​ട്ടം നി​യ​മ​സ​ഭ സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​ക്കാ​യി സ​മ​ര്‍പ്പി​ക്കു​ന്നു’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV GovindanAlcoholVD Satheesan
News Summary - Alcohol Content: Chief Minister responds by reading out M.V. Govindan's note
Next Story