Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ മദ്യവിൽപന; മുൻ പഞ്ചായത്ത്​ അംഗം അറസ്റ്റിൽ

text_fields
bookmark_border
jailed-saudi
cancel

കുമളി: മദ്യം വീട്ടിൽ സൂക്ഷിച്ച് വിൽപന നടത്തിയ മുൻ പഞ്ചായത്ത് അംഗത്തെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ ഗ്രാമ്പി എസ്​റ്റേറ്റിൽ മാണിക്യമാണ്​ (47) അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ വാങ്ങി സൂക്ഷിച്ചിരുന്ന 19 ലിറ്റർ ജവാൻ മദ്യം പൊലീസ് പിടിച്ചെടുത്തു.

സർക്കാർ മദ്യ വിൽപനശാലയിൽനിന്ന്​ വാങ്ങുന്ന മദ്യം ചില്ലറയായി കൂടിയ വിലയ്ക്ക് വിൽക്കുന്നത് സംബന്ധിച്ച് വണ്ടിപ്പെരിയാർ പൊലീസിന്​ ലഭിച്ച പരാതികളെ തുടർന്നാണ് ഇൻസ്പെക്ടർ സാം ഫിലിപ്പിന്‍റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി മദ്യം പിടിച്ചെടുത്തത്. വൻ തോതിൽ മദ്യം ഇയാൾക്ക് വിറ്റ മദ്യവിൽപനശാല ജീവനക്കാരുടെ പങ്കും പൊലീസ്​ അന്വേഷിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - alcohol at home; Former panchayat member arrested
Next Story