Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വിറ്ററിൽ ട്രെൻറായി അലവലാതി ഷാജി ഹാഷ്ടാഗ്

text_fields
bookmark_border
ട്വിറ്ററിൽ ട്രെൻറായി അലവലാതി ഷാജി ഹാഷ്ടാഗ്
cancel

കൊച്ചി: കേന്ദ്ര സർക്കാറിൻരെ കശാപ്പ് നിരോധന വിജ്ഞാപനത്തിൻറെ പ്രതിഷേധങ്ങൾക്കിടെ കേരളം സന്ദർശിക്കുന്ന ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷായെ സാമൂഹിക മാധ്യമങ്ങൾ വരവേറ്റത് പരിഹാസത്തോടെ. അലവലാതി ഷാജി (#AlavalathiShaji) എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ അമിത് ഷായുടെ സന്ദർശനത്തെ പരിഹസിക്കുന്നത്. സൂപ്പർ താരം ജയൻറെ നീയല്ലേടാ അലവലാതി ഷാജി എന്ന ഹിറ്റ് ഡയലോഗിൽ നിന്നും കടമെടുത്താണ് ബി.ജെ.പി േതാവിനെ കളിയാക്കുന്നത്. കേരളത്തിൽ നിന്നും പോകുന്നതിന് മുമ്പായി ബീഫ് രുചിച്ചു നോക്കാനും അമിത് ഷായോട് ആവശ്യപ്പെടുന്നുണ്ട്. #AlavalathiShaji ഹാഷ്ടാഗ് ട്വിറ്ററിൽ ഇതിനകം ട്ര​​​െൻറ് ആയിട്ടുണ്ട്.


കശാപ്പ് നിയന്ത്രണത്തിനെതിരെ രാജ്യത്ത് ഏറ്റവും വലിയ പ്രതിഷേധമുയർന്ന സംസ്ഥാനം കേരളമാണ്. അത് കൊണ്ടു തന്നെ വലത് അനുകൂല ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും കേരളത്തെ ഒറ്റപ്പെടുത്തണമെന്നതടക്കമുള്ള ട്വീറ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. നേരത്തേ കേരളത്തെ സോമാലിയയോട് ഉപമിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോമോനെ മോദി (#PoMoneModi) എന്ന ഹാഷ് ടാഗ് വൈറലായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - #AlavalathiShaji trends on social media: Keralites ask Amit Shah to try beef fry before he leaves
Next Story