ആലപ്പി എക്സ്പ്രസ് നേരത്തേയും വരും, വി.െഎ.പി ഉണ്ടെങ്കിൽ
text_fieldsആലപ്പുഴ: സന്തോഷം കൊണ്ടിരിക്കാൻ വയ്യാത്ത നിലയിലാണ് ചെന്നൈ-ആലപ്പി എക്സ്പ്രസ് യാത്രക്കാർ ചൊവ്വാഴ്ച ആലപ്പുഴയിൽ എത്തിയത്. മാസങ്ങളായി ഒന്നും രണ്ടും മണിക്കൂർ വൈകി എത്തിയിരുന്ന 22639 നമ്പർ ചെന്നൈ -ആലപ്പി എക്സ്പ്രസ് എത്തിയത് നിർണിത സമയെത്തക്കാൾ രണ്ടുമിനിറ്റ് നേരത്തേ.
രാവിലെ 10.40നാണ് ട്രെയിൻ ആലപ്പുഴയിൽ എത്തേണ്ടത്. എന്നാൽ, കഴിഞ്ഞ മൂന്നുനാലു മാസത്തിനിടെ െട്രയിൻ സമയം പാലിച്ചിേട്ടയില്ല. പല ദിവസവും എത്തിയത് 11.30നുശേഷം. സ്ഥിരം യാത്രക്കാർ നിരന്തരം പരാതി ഉന്നയിെച്ചങ്കിലും പരിഹാരം കണ്ടിട്ടില്ല. പ്രത്യേകിച്ച് ഇടപെടൽ ഇല്ലാതെ ട്രെയിൻ സമയക്രമം പാലിച്ചതിൽ അദ്ഭുതം തോന്നിയ യാത്രക്കാരുടെ അന്വേഷണത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥരിൽനിന്നുതന്നെ രസകരമായ മറുപടി ലഭിച്ചത്.
റെയിൽവേയുടെ ചീഫ് ഒാപറേഷൻസ് മാനേജർ ട്രെയിനിലുണ്ടായിരുന്നു. ട്രെയിൻ സമയക്രമം പാലിക്കാൻ കാരണം ഇൗ ‘വി.െഎ.പി’ സാന്നിധ്യമാണ്. ആലപ്പുഴയിലെ റെയിൽവേ ഉദ്യോഗസ്ഥർപോലും ഇതിലുള്ള അദ്ഭുതം മറച്ചുവെക്കുന്നില്ല. ഉന്നത ഉദ്യോഗസ്ഥൻ െട്രയിനിൽ ഉള്ളതിനാൽ അനാവശ്യമായി വഴിയിലൊന്നും പിടിച്ചിടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതാണ്.
മഴക്കാലമായതോടെ മിക്ക ട്രെയിനും വൈകിയാണ് ഒാടുന്നത്. എറണാകുളം-ആലപ്പുഴ-കായംകുളം റൂട്ടിൽ ഇരട്ടപ്പാതയുടെ പണി പൂർത്തിയാകാത്തതിനാൽ സൂപ്പർഫാസ്റ്റ് അടക്കമുള്ള ട്രെയിനുകൾ ക്രോസിങ്ങിന് മണിക്കൂറുകൾ പിടിച്ചിടുന്നത് പതിവാണ്. ആലപ്പി എക്സ്പ്രസ് യാത്രക്കാരും ഇതിെൻറ ഇരകളാണ്. െറയിൽവേയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ എന്നും ട്രെയിനിൽ യാത്ര ചെയ്യിപ്പിക്കാൻ കഴിയുമോയെന്ന രസകരമായ ചോദ്യം ഉന്നയിക്കുകയാണ് യാത്രക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
